ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Monday, September 27, 2010

മോശയുടെ ജനതയോട് ഇഞ്ചീലില്‍ നോക്കുവാന്‍ പറയുന്ന അല്ലാഹു !

ഖുറാനില്‍ അല്ലാഹു മൂസാ നബിയോട് പറയുന്ന ഭാഗം ശ്രദ്ധിക്കൂ.

7:156 ... അവന്‍ ( അല്ലാഹു ) പറഞ്ഞു: എന്‍റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഏല്‍പിക്കുന്നതാണ്‌. എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും. എന്നാല്‍ ധര്‍മ്മനിഷ്ഠ പാലിക്കുകയും, സകാത്ത്‌ നല്‍കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക്‌ ( പ്രത്യേകമായി ) ഞാന്‍ അത്‌ രേഖപ്പെടുത്തുന്നതാണ്‌.
7:157 ( അതായത്‌ ) തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ ( മുഹമ്മദ്‌ നബിയെ ) പിന്‍പറ്റുന്നവര്‍ക്ക്‌ ( ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്‌. ) അവരോട്‌ അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു.

ഈ അല്ലാഹു വളരെ തമാശ ക്കാരന്‍ ആയിരിക്കാനാണ് സാധ്യത. മോസയോടു സംസാരിക്കുമ്പോള്‍ ഇഞ്ചീല്‍ എന്ന പുസ്തകം ലഭ്യമല്ല. അത് ലഭിക്കുന്നത് ഈസാ നബിയ്ക്കാനു. അതായത്‌ ഇഞ്ചീല്‍ എന്നു പറയപ്പെടുന്ന പുസ്തകം അവര്‍ക്ക്‌ കാണാന്‍ കിട്ടണമെന്കില്‍ ഒരു 1200 കൊല്ലമെന്കിലും കാത്തിരുന്നേ പറ്റൂ. എന്നിട്ടും വല്ല കാര്യമുണ്ടോ? അതില്‍ പറയുന്ന മുഹമ്മദ്‌ നബിയെ പിന്‍ പറ്റുകയും വേണം. നബി എന്ത് പറയുന്നു എന്നറിയണമെങ്കില്‍ ഇഞ്ചീല് വന്നതിനു ശേഷം 600 കൊല്ലം കൂടി കഴിയണം.

പക്ഷെ 7:157 വായിക്കുമ്പോള്‍ തോന്നുക ഇഞ്ചീല്‍ ഇതിനോടകം തന്നെ എഴുതപ്പെട്ടു എന്നാണു. അല്ലെങ്കില്‍ അതില്‍ രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുകയില്ലല്ലോ? മാത്രവുമല്ല അവരുടെ പക്കല്‍ അതുണ്ടാകുകയും ഇല്ല.

മൂസയുടെ കാലത്ത്‌ ലഭ്യമല്ലാത്ത സുവിശേഷങ്ങളില്‍ മുഹമ്മദിനെ അന്വേഷിക്കാന്‍ പറയാന്‍ മാത്രം വിഡ്ഢിയാണോ അല്ലാഹു? (നബിയെ പറ്റി ഒന്നും പറയുന്നില്ല. വായിക്കുന്നവര്‍ വൈലന്റായി എന്റെ കൈ അന്വേഷിച്ചു വരാന്‍ സാധ്യതയുണ്ട്. അല്ലാഹുവിനെ ആകുമ്പോള്‍ ആരും പരാതി പറയാന്‍ വഴിയില്ല)

Monday, September 6, 2010

യേശു മരിക്കുമോ? ഉണ്ടെന്നും ഇല്ലെന്നും ഖുര്‍ ആന്‍ പറയുന്നു

ഞാന്‍ മനസ്സിലാക്കിയത് ഖുര്‍ ആന്‍ പ്രകാരം യേശു മരിച്ചതായി മുസ്ലീമുകള്‍ വിശ്വസിക്കുന്നില്ല എന്നാണ്‌. കുരിശില്‍ കയറിയ യേശുവിനു പകരം മറ്റൊരാളെ കിടത്തി മനുഷ്യരുടെ കണ്ണില്‍ പൊടിയിട്ട് ഈസാനബിയെ അല്ലാഹു ഉയിര്‍പ്പിച്ചു എന്നാണ്‌ കാണുന്നത്.

4:157-159
അവര്‍ ഊറ്റംകൊണടു: 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.' സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണടായത്. അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു.

അതായത് ഈസാ നബിയെ ദൈവം ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് ഉയത്തിയിരിക്കുന്നു. സ്വര്‍ഗ്ഗത്തിലാണെങ്കില്‍ മരണവും ഇല്ല. അതായത് യേശുവിനു ഇനി മരിക്കാന്‍ സാധ്യമല്ല എന്നു തന്നെ.

അങ്ങിനെയെങ്കില്‍ 19:33ല്‍ കാണുന്നത് എങ്ങിനെ ശരിയാകും?

19: 27-33
പിന്നെ ആ ശിശുവിനേയുമെടുത്ത് അവള്‍ സ്വജനത്തിലേക്കു ചെന്നു. അവര്‍ പറയാന്‍ തുടങ്ങി: 'ഓ മര്‍യം, നീ മഹാപാപം ചെയ്തുകളഞ്ഞല്ലോ. ഓ ഹാറൂനിന്റെ സോദരീ, നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുര്‍ന്നടത്തക്കാരിയുമായിരുന്നില്ല.' അപ്പോള്‍ മര്‍യം ശിശുവിനുനേരെ ചൂണടി. ജനം ചോദിച്ചു: 'തൊട്ടിലില്‍ കിടക്കുന്ന ശിശുവിനോട് ഞങ്ങള്‍ സംസാരിക്കുന്നതെങ്ങനെ?' ശിശു പറഞ്ഞു: 'ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. എനിക്കവന്‍ വേദം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. എവിടെയായിരിക്കുമ്പോഴും അവന്‍ എന്നെ അനുഗൃഹീതനുമാക്കിയിരിക്കുന്നു. ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്കാരവും സകാത്തുമനുഷ്ഠിക്കുവാന്‍ എന്നോട് അനുശാസിച്ചിരിക്കുന്നു. അവന്‍ എന്നെ സ്വമാതാവിനെ നന്നായി പരിചരിക്കുന്നവനുമാക്കിയിരിക്കുന്നു. എന്നെ ക്രൂരനായ ദുഷ്ടനാക്കിയിട്ടില്ല. എന്റെ ജനന നാളിലും മരണ നാളിലും ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന നാളിലും എനിക്കു സമാധാനം!

ഇതിന്റെ അര്‍ത്ഥം എന്ത്‌?
ഖുര്‍ ആനില്‍ ഒരിടത്ത് പറയുന്നു, യേശു മരിച്ചിട്ടില്ലെന്ന്‌... മറ്റൊരിടത്തു പറയുന്നു മരിക്കും എന്ന്. ഇനി ഈസാ നബി മരിച്ചിട്ടില്ലെങ്കില്‍ ഖുര്‍ ആനിലെ വചനം (19:33) തെറ്റാകും.

----------------------------------------------------
ഖുര്‍ ആന്‍ വായിക്കുന്നതിനു മുമ്പ് ആ ഗ്രന്‌ഥത്തിനോട് ചെറിയ ബഹുമാനം ഉണ്ടായിരുന്നു. വായിക്കും തോറും അതു കുറയുന്നതു കണ്ടാണ്‌ ഈ പരിപാടി നിറുത്തിയത്. ഇപ്പോള്‍ മറ്റൊരു ബ്ലോഗില്‍ 19:33 കാണുവാന്‍ ഇടയായതിനാല്‍ ഇവിടെ കുറിച്ചു വയ്ക്കുന്നു.