ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Tuesday, October 5, 2010

മറ്റൊരു പ്രവചനം

ലത്തീഫിന്റെ ലേഖനം ഇവിടെ
----
ഇറാന്‍ അഗ്നിയാരാധകരുടെ കയ്യായി റോമന്‍ ക്രിസ്ത്യാനികള്‍ക്ക് വ്യക്തമായ പരാജയം നേരിട്ട സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ ഇങ്ങനെ പ്രഖ്യാപിച്ചു.

'റോമക്കാര്‍ അടുത്ത ഭൂപ്രദേശത്തു പരാജിതരായിരിക്കുന്നു. ഈ പരാജയത്തിനുശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ വിജയികളാവും. അല്ലാഹുവിന്റേത് മാത്രമാകുന്നു അധികാരം; മുമ്പും പിമ്പും. അന്ന് അല്ലാഹു അരുളിയ വിജയത്താല്‍ മുസ്ലിംകള്‍ സന്തോഷം കൊള്ളുന്നതാകുന്നു.' (30:2-4)
സൂക്തത്തില്‍ നിന്ന് വെളിവാക്കുന്നത് പോലെ തികച്ചും അരക്ഷിതവും നിസ്സാഹയവുമായ അവസ്ഥയില്‍നിന്ന് അവരുടെ ദര്‍ശനം ഭദ്രമായ അടിത്തറകളില്‍ സ്ഥാപിക്കപ്പെടുമെന്നും സുരക്ഷിതത്വം കൈവരുമെന്നും ഇത് വെളിപ്പെടുത്തുന്നു. പ്രസ്തുത സൂക്തത്തിലെ വാക്കുകള്‍ യഥാര്‍ഥ സംഭവങ്ങളായി രൂപാന്തരപ്പെട്ടത് ലോകജനത കണ്ണുകൊണ്ടു കണ്ടുകഴിഞ്ഞതാണ്.
----



Byzantines ആരായിരുന്നു എന്ന് വിക്കിപീഡിയയില്‍ തിരഞ്ഞു നോക്കൂ. പ്രബലരായ സാമ്രാജ്യം ! അവര്‍ പേര്‍ഷ്യക്കാരുമായി പരാജയപ്പെട്ട സമയത്താണ് നബി മുകളില്‍ കാണുന്ന പ്രവചനം നടത്തിയത്‌.

പ്രബലരായ ഏതൊരു ശക്തിയും തങ്ങള്‍ക്കേറ്റ അടികള്‍ക്ക് തിരിച്ചടി കൊടുത്തിട്ടുണ്ട്. അതിനു വേണ്ടി അവര്‍ തക്കം പാര്‍ത്തിരിക്കും . Byzantines തിരിച്ചുവരും എന്ന്‍ നിഗമനം നടത്താന്‍ ഒരു യോദ്ധാവിന് എന്ത് സമയം വേണം? അതും ഗബ്രിയേലിന്റെ തലയില്‍ വച്ചുകൊടുക്കേണ്ട ഒരു കാര്യവും ഇല്ല. 4 വര്‍ഷം നീണ്ട യുദ്ധത്തിലൂടെ Byzantines ഭംഗിയായി തിരിച്ചടിച്ചു. നാല് വര്‍ഷം നീണ്ട യുദ്ധം നടത്താന്‍ പാടെ തകര്‍ന്ന ഒരു രാജ്യത്തിന് സാധ്യമല്ല. മാത്രവുമല്ല പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ അവര്‍ തിരിച്ചടി നടത്തുകയും ചെയ്തു. പാടെ തകര്‍ന്നിരുന്നുവേങ്കില്‍ ഈ കാലയളവില്‍ തിരിച്ചു വരാന്‍ അസാധ്യമാണ്.

ഇത് പോലെ പലരും 'പ്രവചനങ്ങള്‍ ' നടത്താറുണ്ട് , നിത്യ ജീവിതത്തില്‍ . ഉദാഹരണം. ഫെഡറര്‍ തോറ്റുകൊണ്ടിരുന്ന ഒരു ചെറിയ കാലമുണ്ടായിരുന്നു. അദേഹം തിരിച്ചു വരും എന്ന് 'പ്രവചിച്ചവര്‍ ' നിരവധി.

ഇതേ Byzantines മുസ്ലീമുകളുമായി ബലപരീക്ഷണം നടത്തും എന്ന് പ്രവചിക്കാന്‍ പക്ഷെ നബിയ്ക്ക് കഴിഞ്ഞില്ല. 200 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന കാര്യങ്ങള്‍ പ്രവചിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ഗബ്രിയല്‍ തന്നെ അതിനു വരേണ്ടി വരും.

15 comments:

  1. ഇത് പോലെ പലരും 'പ്രവചനങ്ങള്‍ ' നടത്താറുണ്ട് , നിത്യ ജീവിതത്തില്‍ . ഉദാഹരണം. ഫെഡറര്‍ തോറ്റുകൊണ്ടിരുന്ന ഒരു ചെറിയ കാലമുണ്ടായിരുന്നു. അദേഹം തിരിച്ചു വരും എന്ന് 'പ്രവചിച്ചവര്‍ ' നിരവധി.

    ഇതേ Byzantines മുസ്ലീമുകളുമായി ബലപരീക്ഷണം നടത്തും എന്ന് പ്രവചിക്കാന്‍ പക്ഷെ നബിയ്ക്ക് കഴിഞ്ഞില്ല. 200 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന കാര്യങ്ങള്‍ പ്രവചിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ഗബ്രിയല്‍ തന്നെ അതിനു വരേണ്ടി വരും.

    ReplyDelete
  2. ഇക്കൂട്ടര്‍ (യഹൂദന്‍മാര്‍) ഒരിക്കലും തുറന്ന മൈതാനത്തുവെച്ച് ഒറ്റക്കെട്ടായി നിങ്ങളെ നേരിടുകയില്ല. യുദ്ധം ചെയ്യുകയാണെങ്കില്‍ത്തന്നെ അത് സുശക്തമായ കോട്ടകളാല്‍ സുഭദ്രമായ പട്ടണങ്ങളില്‍ നിലുയറപ്പിച്ചുകൊണ്ടോ അല്ലെങ്കില്‍ ഭിത്തികള്‍ക്ക് പിറകില്‍ ഒളിച്ചുനിന്നുകൊണ്ടോ ആയിരിക്കും. ഇവര്‍ തങ്ങള്‍ക്കകത്ത് തമ്മില്‍ത്തമ്മില്‍ എതിര്‍ക്കുന്നതില്‍ ബഹുശൂരന്മാരാകുന്നു. നീ ഇവരെ ഒറ്റക്കെട്ടെന്ന് കരുതുന്നു. എന്നാല്‍ ഇവരുടെ ഹൃദയങ്ങള്‍ ചിതറിക്കിടക്കുകയാണ്. ഇവര്‍ ബുദ്ധിഹീനന്മാരായതുകൊണ്ടത്രെ അത്. (59:14)

    ബുദ്ധിഹീനന്മാരായ ചില യഹൂദരുടെ പേരുകള്‍ ഇവിടെ ലഭ്യമാണ്. http://en.wikipedia.org/wiki/Category:Jewish_scientists

    ലത്തീഫ് കമന്റു മോഡറേഷന്‍ വച്ചത് കൊണ്ടാണ് ഇത് ഇവിടെയും എഴുതുന്നത്‌. ലത്തീഫിന്റെ ബ്ലോഗില്‍ ഇത് പ്രസിദ്ധീകരിക്കും എന്ന് യാതൊരു ഉറപ്പുമില്ല.

    ReplyDelete
  3. http://quran-talk.blogspot.com/2010/10/blog-post_06.html

    ReplyDelete
  4. ആരെങ്കിലും വാക്കാല്‍ പറയുന്ന പോലെയല്ലല്ലോ സാജന്‍ ലോകാവസാനം വരെ നിലനില്‍ക്കുന്ന ഒരു ഗ്രന്ഥം കൃത്യമായി ഒരു കാര്യം പ്രവചിക്കുന്നത്. താങ്കളുടെ ഉദാഹരണം തന്നെയെടുക്കാം ഫെഡറര്‍ തോറ്റപ്പോള്‍ നിരവധിയാളുകള്‍ തിരിച്ചുവരുമെന്ന് പ്രവചിച്ചു. ഇതതു പോലെയാണോ. എന്തു കൊണ്ടല്ല.
    സാധാരണ പലരും പലതും പ്രവചിക്കാറുണ്ട്. അത് സംഭവിക്കണമെന്ന് നിര്‍ബന്ധമില്ല. സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ആവാം. എന്നാല്‍ ഇവിടെ അസംഭവ്യത എന്നൊന്നുണ്ടായാല്‍ ഖുര്‍ആന്‍ തന്നെ തെറ്റാണെന്ന് വരുകയും ഖുര്‍ആനിന്റെയും പ്രവാചകന്റെയും ദൗത്യം തന്നെ അസ്തമിക്കുകയും ചെയ്യും.

    ReplyDelete
  5. < \ > എന്നാല്‍ ഇവിടെ അസംഭവ്യത എന്നൊന്നുണ്ടായാല്‍ ഖുര്‍ആന്‍ തന്നെ തെറ്റാണെന്ന് വരുകയും ഖുര്‍ആനിന്റെയും പ്രവാചകന്റെയും ദൗത്യം തന്നെ അസ്തമിക്കുകയും ചെയ്യും.

    പാഴായ പ്രവചനം ഒന്ന് നോക്കുക.

    മാത്രവുമല്ല, പ്രവചനം അഥവാ ദീര്‍ഘദര്‍ശനം എന്നതിന്റെ നിര്‍വചനവും അറിയുന്നത് നല്ലതാണ്

    ReplyDelete
  6. "യഹൂദര്‍ ഒരിക്കലും ഒരുമിച്ചു ചേരുകയോ മുസ്ലീമുകല്‍ക്കെതിരെ യുദ്ധം ചെയ്യുകയോ ഇല്ല എന്നാണു ഖുറാന്‍ പറയുന്നത്.
    59:14: കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ (യഹൂദര്‍ ) ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല.
    ഈ പ്രവചനത്തില്‍ രണ്ടു കാര്യങ്ങളാണ് പറയുന്നത്....
    ഒന്ന്‍ ) യഹൂദര്‍ ഒന്നിച്ചു ചേര്‍ന്ന് യുദ്ധം ചെയ്യില്ല. (നബിയുടെ കാലത്ത്‌ യഹൂദര്‍ ലോകത്തിന്റെ പലഭാഗത്തായി ചിതറി കിടക്കുകയായിരുന്നു)രണ്ട്) മതിലുകളുടെ / കോട്ടയുടെ പിന്നില്‍ നിന്നലാതെ അവര്‍ മുസ്ലീമുകലുമായി യുദ്ധം ചെയ്യില്ല.ഈ രണ്ടും 1967 ലോടെ തകര്‍ന്നു."

    ഇതല്ലെ താങ്കള് ചൂണ്ടിക്കാണിച്ച "പ്രവചനം"?

    ഒരു ചെറിയ സംശയം. അല്ല, താങ്കള്ക്കെവിടെ നിന്നാണ് ജൂതര് കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല എന്ന ഖുര്ആന് വചനം ലഭിച്ചത്. പഠിക്കാനാണ്?

    ReplyDelete
  7. ആ പേജില് കമന്റിടാന് കഴിയുന്നില്ല.

    ReplyDelete
  8. സന്തോഷേട്ടാ...ഒരു കമന്റ് കണ്ടല്ലോ. കൂടെ ജൂത ശാസ്ത്രജ്ഞരെ കുറിച്ചുള്ള ലിങ്കും. ഇവര്‍ ബുദ്ധിഹീനന്മാരായതുകൊണ്ടത്രെ അത്. ജൂതന്മാര് ബുദ്ധിശൂന്യരെന്ന് ഖുര്ആന്..! എന്നാല് ലോകത്തിലെ ശാസ്തരജ്ഞരിലധികം ജൂതരും. !! ഖുര്ആനിന് അബന്ധം പറ്റാന് പിന്നെ വേറെ എങ്ങോട്ടെങ്കിലും പോവണോ?
    അസ്സലായിട്ടുണ്ട്. സന്തോഷിനും എന്റെ സംശയം ദൂരീകരിച്ചു തരാം, ഏത് ഖുര്ആനിലാണ് സാറെ ജൂതന്മാര് ബുദ്ധിഹീനിരാണെന്ന് പറയുന്നത്?

    ReplyDelete
  9. മി.സാജന്‍...ജൂതന്മാരെ കുറിച്ച് ഖുര്‍ആന്‍ പ്രവചിക്കുകയും ആ പ്രവചനം പൊളിയുകയും ചെയ്തു എന്നതാണ് താങ്കളുടെ വാദം. താങ്കളിപ്പോഴുദ്ദരിച്ച വചനങ്ങള്‍ ഖുര്‍ആനിലുണ്ടെന്ന് ഞാനും സമ്മതിക്കുന്നു.പക്ഷെ അതില്‍ ജൂതന്മാരെ കുറിച്ചൊന്നും കാണുന്നില്ലല്ലോ. എന്റെ ചോദ്യം മനസ്സിലായില്ലെന്ന് തോന്നുന്നു. മുകളില്‍ പറഞ്ഞ വാക്യം ജൂതന്മാരെ പറ്റിയുള്ളതാണെന്ന് താങ്കള്‍ക്കെവിടെ നിന്നാണ് ലഭിച്ചത്?

    ReplyDelete
  10. ഇതിന്റെ വസ്തുത ഖുര്‍ആന്‍ പണ്ഡിതന്മാര്‍ തന്നെ വിശദീകരിക്കുന്നുണ്ട്.
    11മുതളുള്ള വാക്യം വായിച്ചാല്‍ അത് കപടവിശ്വാസി(മുനാഫിഖ്‌-hypocritse) കളെ കുറിച്ചാണെന്നത് വ്യക്തമാണ്.

    59:11-17
    "കാപട്യം കൈക്കൊണ്ട അക്കൂട്ടരെ നീ കണ്ടില്ലയോ? അവര്‍ വേദക്കാരില്‍നിന്നുള്ള നിഷേധികളായ സഹോദരന്മാരോടു പറയുന്നു: `നിങ്ങള്‍ പുറത്താക്കപ്പെടുകയാണെങ്കില്‍, നിങ്ങളോടൊപ്പം തീര്‍ച്ചയായും ഞങ്ങളും പുറത്തുപോരും. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ആര്‍ക്കും ഒരിക്കലും വഴങ്ങുകയില്ല. നിങ്ങളുടെ നേരെ യുദ്ധമുണ്ടാകുന്നുവെങ്കില്‍, ഞങ്ങള്‍ തീര്‍ച്ചയായും സഹായിക്കും.` പക്ഷേ ഇവര്‍ തനി കള്ളമാണ് പറയുന്നതെന്നതിന് അല്ലാഹു സാക്ഷിയാകുന്നു. അവര്‍ പുറത്താക്കപ്പെടുകയാണെങ്കില്‍ ഈ വഞ്ചകരൊരിക്കലും അവരോടൊപ്പം പുറത്തുപോകുന്നതല്ല. അവരുടെ നേരെ യുദ്ധമുണ്ടായാല്‍ ഇവര്‍ ഒട്ടും സഹായിക്കുകയുമില്ല. ഇനി സഹായിച്ചാല്‍ത്തന്നെ വൈകാതെ പിന്തിരിഞ്ഞോടുകയും ചെയ്യും. പിന്നീടെവിടന്നും ഒരു സഹായവും അവര്‍ക്ക് ലഭിക്കുകയുമില്ല. ഈയാളുകളുടെ മനസ്സില്‍ അല്ലാഹുവിനോടുള്ളതിലേറെ ഭീതി നിങ്ങളോടത്രെ. അതെന്തുകൊണ്ടെന്നാല്‍ ഇവര്‍ ഒന്നും മനസ്സിലാക്കാത്ത ജനമാകുന്നു. ഇക്കൂട്ടര്‍ ഒരിക്കലും തുറന്ന മൈതാനത്തുവെച്ച് ഒറ്റക്കെട്ടായി നിങ്ങളെ നേരിടുകയില്ല. യുദ്ധം ചെയ്യുകയാണെങ്കില്‍ത്തന്നെ അത് സുശക്തമായ കോട്ടകളാല്‍ സുഭദ്രമായ പട്ടണങ്ങളില്‍ നിലുയറപ്പിച്ചുകൊണ്ടോ അല്ലെങ്കില്‍ ഭിത്തികള്‍ക്ക് പിറകില്‍ ഒളിച്ചുനിന്നുകൊണ്ടോ ആയിരിക്കും. ഇവര്‍ തങ്ങള്‍ക്കകത്ത് തമ്മില്‍ത്തമ്മില്‍ എതിര്‍ക്കുന്നതില്‍ ബഹുശൂരന്മാരാകുന്നു. നീ ഇവരെ ഒറ്റക്കെട്ടെന്ന് കരുതുന്നു. എന്നാല്‍ ഇവരുടെ ഹൃദയങ്ങള്‍ ചിതറിക്കിടക്കുകയാണ്. ഇവര്‍ ബുദ്ധിഹീനന്മാരായതുകൊണ്ടത്രെ അത്. ഇവര്‍ക്ക് അല്‍പകാലം മുമ്പ് സ്വകര്‍മങ്ങളുടെ രുചി അനുഭവിച്ചിട്ടുള്ള ജനത്തെപ്പോലെത്തന്നെയാകുന്നു ഇവര്‍. ഇവര്‍ക്ക് നോവേറിയ ശിക്ഷയുമുണ്ട്. ഇവരുടെ ഉദാഹരണം ചെകുത്താന്റേതാകുന്നു; അവന്‍ ആദ്യം മനുഷ്യനോട് സത്യം നിഷേധിക്കാന്‍ പറയുന്നു. മനുഷ്യന്‍ അത് നിഷേധിച്ചുകഴിയുമ്പോള്‍ അവന്‍ പറയുന്നു: `നമ്മള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. ഞാന്‍ ലോകരക്ഷകനായ അല്ലാഹുവിനെ ഭയപ്പെടുന്നു.` എന്നന്നേക്കുമായി നരകത്തിലേക്കു നടക്കുക എന്നതാകുന്നു പിന്നെ രണ്ടാളുടെയും ഗതി. ഇതുതന്നെയാകുന്നു അക്രമികള്‍ക്കുള്ള പ്രതിഫലം."

    ReplyDelete
  11. വിവരണം:
    കപടവിശ്വാസികളുടെ രണ്ടാമത്തെ ദൌര്‍ബല്യമാണ് ഇവിടെ പറയുന്നത്. ഭീരുത്വമാണ് അവരുടെ ഒന്നാമത്തെ ദൌര്‍ബല്യം. ദൈവത്തെ ഭയപ്പെടുന്നതിനു പകരം അവര്‍ മനുഷ്യരെ ഭയപ്പെടുന്നു. വിശ്വാസികളെപ്പോലെ അന്തരാളത്തില്‍ ആത്മാര്‍പ്പണവികാരമുണര്‍ത്തുന്ന ഉന്നതമായ ലക്ഷ്യങ്ങളൊന്നും അവരുടെ മുന്നിലില്ല. കപടവിശ്വാസികളുടെ കാപട്യമല്ലാതെ, അവരെ പരസ്പരം കൂട്ടിയിണക്കി ഭദ്രമായ ഒരു സംഘടനയാക്കുന്ന പൊതുവായ യാതൊന്നും അവര്‍ക്കിടയിലില്ല എന്നതാണ് രണ്ടാമത്തെ ദൌര്‍ബല്യം. തങ്ങളുടെ പട്ടണത്തില്‍ പുറത്തുനിന്നു വന്ന മുഹമ്മദി (സ)ന്റെ നേതൃത്വവും സ്വാധീനവും നടപ്പാകുന്നതു കണ്ട് അവര്‍ക്കെല്ലാമുള്ള മനസ്താപം മാത്രമാണ് അവരെ ഒന്നിപ്പിച്ചിരുന്നത്. സ്വന്തം നാട്ടുകാരായ അന്‍സാറുകള്‍ തന്നെ മുഹാജിറുകളെ സ്വീകരിക്കുന്നതു കണ്ട് അവരുടെ മാറിടത്തില്‍ പാമ്പിഴയുകയായിരുന്നു. ഈ അടങ്ങാത്ത അസൂയയാല്‍ അവരാഗ്രഹിച്ചു: തങ്ങളെല്ലാവരും ഒന്നിച്ച് പരിസരങ്ങളിലുള്ള മുസ്ലിംവിരുദ്ധ ശക്തികളെയും കൂട്ടി ഈ വൈദേശികാധിപത്യവും സ്വാധീനവും എങ്ങനെയെങ്കിലും അവസാനിപ്പിച്ചെങ്കില്‍. ഈ നിഷേധാത്മക ലക്ഷ്യമല്ലാതെ സൃഷ്ടിപരമായ യാതൊന്നും അവരെ കൂട്ടിയിണക്കാനുണ്ടായിരുന്നില്ല. അവരില്‍ ഓരോ നേതാവിന്റെയും ഗ്രൂപ്പുകള്‍ വേറെ വേറെയായിരുന്നു. ഓരോരുത്തരുടെയും താല്‍പര്യം അവരവരുടെ പ്രമാണിത്തത്തിലായിരുന്നു. ആരും ആരുടെയും ആത്മാര്‍ഥ സുഹൃത്തായിരുന്നില്ല. തങ്ങള്‍ പൊതു ശത്രുവായി കരുതുന്നവരെ നേരിടുന്നതില്‍ പോലും പരസ്പര ശത്രുത മറക്കാന്‍ കഴിയാത്തവിധം ശക്തമായിരുന്നു അവരോരോരുത്തരും തമ്മിലുണ്ടായിരുന്ന പകയും തൊഴുത്തില്‍ക്കുത്തും. പരസ്പരം കുതികാല്‍വെട്ടാനും അവര്‍ക്കൊരു മടിയുമുണ്ടായിരുന്നില്ല. ഈ വിധം ബനൂനദീര്‍ യുദ്ധത്തിനു മുമ്പുതന്നെ കപടവിശ്വാസികളുടെ ആഭ്യന്തരാവസ്ഥ നിരൂപണം ചെയ്തുകൊണ്ട് അല്ലാഹു മുസ്ലിംകളെ അറിയിച്ചു: അവരുടെ ഭാഗത്തുനിന്ന് യഥാര്‍ഥത്തില്‍ ഒരാപത്തുമുണ്ടാവില്ല. അതുകൊണ്ട് നിങ്ങള്‍ ബനൂനദീറിനെ ഉപരോധിക്കാന്‍ പുറപ്പെട്ടാല്‍ കപടവിശ്വാസികളുടെ നേതാക്കള്‍ രണ്ടായിരം ഭടന്‍മാരുമായി നിങ്ങളെ പിന്തുടര്‍ന്ന് ആക്രമിക്കുമെന്നും അതോടൊപ്പം ഖുറൈള ഗോത്രവും ഗത്ഫാന്‍ ഗോത്രവും നിങ്ങളുടെ മേല്‍ ചാടിവീഴുമെന്നുമൊക്കെയുള്ള വര്‍ത്തമാനങ്ങള്‍ കേട്ട് തെല്ലും ഭയപ്പെടേണ്ട കാര്യമില്ല. അതൊക്കെ വെറും വിടുവായത്തമാണ്. പരീക്ഷണത്തിന്റെ ആദ്യ നിമിഷത്തില്‍തന്നെ അവയുടെ കാറ്റുപോകുന്നതു കാണാം
    (Ref: Thafheemul Quran)

    ReplyDelete
  12. താങ്കളുദ്ദരിച്ച ഖുര്‍ആന്‍ പരിഭാഷയെടുക്കാം. അതില്‍ അവരെന്ന് യഹൂദരെ പറ്റിയും ഇവരെന്ന് മുനാഫിഖുകളെ(കപടവിശ്വാസി) പറ്റിയും പ്രയോഗിച്ചിരിക്കുന്നു. അഥവാ രണ്ട് കൂട്ടരെ മാറിമാറിപറഞ്ഞപ്പോള്‍ ഇവര്‍ അവര്‍ എന്ന് മാറി മാറി പ്രയോഗിച്ചു. 12ാം വചനത്തില്‍ ഒരു കൂട്ടരെ പറ്റിമാത്രമാണ് ചര്‍ച്ച. അപ്പോള്‍ പൊതുവായ അവര്‍ എന്ന നാമമുപയോഗിച്ചു.

    ഞാനുദ്ദരിച്ച പരിഭായയില്‍ 11ാം വാക്യത്തില്‍ മേല്‍ സൂചിപ്പിച്ച പോലെ തന്നെ ഇവരെന്നും അവരെന്നും വേര്‍തിരിച്ച് ഉപയോഗിച്ചു. 12 ാം വാക്യമുദ്ദരിച്ചപ്പോള്‍ ആശയക്കുഴപ്പമൊഴിവാക്കാനായി ഇക്കൂട്ടര്‍ എന്ന് തന്നെ ഉപയോഗിച്ചു.(ഞാനുദ്ദരിച്ച വാക്യത്തിലെ ബോള്ഡ് ആയ ഭാഗം ശ്രദ്ധിക്കുക) മാത്രവുമല്ല എന്താണ് ഈ സൂക്തത്തിന്റെ ആശയമെന്ന് തുടര്‍ന്ന് വിശദീകരിക്കുന്ന ഭാഗവും ഞാനുദ്ദരിച്ച്. അതില്‍ കൃത്യമായി മുനാഫിഖുകളുടെ സ്വഭാവമാണിതെന്ന് വിശദീകരിക്കുകയും ചെയ്തു.

    ചുരുക്കത്തില്‍ ഇവിടെ പരാമര്‍ശിക്കുന്ന വിഭാഗം മുസ്ലിംകളുടെ തന്നെ ഉള്ളില്‍ നുഴഞ്ഞുകയറിക്കൂടിയ ശത്രുമനസ്സോടെ പ്രവര്‍ത്തിക്കുന്ന കപടവിശ്വാസികളാണ്. അതുകൊണ്ടാണ് അവര്‍ രഹസ്യമായി വന്ന് ജൂതന്മാരോട് നിങ്ങളെ സഹായിക്കാമെന്ന് പറയുന്നത്.

    ReplyDelete
  13. ഈ വിഷയവുമായി കൂടുതല് അന്വേഷിക്കാന് പ്രേരകമായ സാജന് നന്ദി പറഞ്ഞ് പഠനവിധേയമാക്കിയപ്പോള് ലഭിച്ച ചില കാര്യങ്ങളിവിടെ സൂചിപ്പിക്കുന്നു.


    പൗരാണികമായ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ പരിശോദിച്ചപ്പോള്‍ കണ്ട ഒരു വ്യഖ്യാനം കുറച്ചു കൂടി കൃത്യമാണ്. പതിനാലാം വചനത്തിന് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ ശൗകാനി (ഫത്ഹുല്‍ഖദീര്‍) നല്‍കുന്ന വിശദീകരണം ഇതാണ്.means: not only highlights the Jews and the hypocrites together to fight you can not afford that {except in fortified villages} tracks and the role {or from behind walls}.

    ഇമാം റാസി ഈ അയത്തിനെ വിശദീകരിക്കുന്നു...ثم قال تعالى: { لاَ يُقَـٰتِلُونَكُمْ جَمِيعاً إِلاَّ فِي قُرًى مُّحَصَّنَةٍ أَوْ مِن وَرَاء جُدُرٍ } يريد أن هؤلاء اليهود والمنافقين لا يقدرون على مقاتلتكم مجتمعين إلا إذا كانوا في قرى محصنة بالخنادق والدروب أو من وراء جدر، وذلك بسبب أن الله ألقى في قلوبهم الرعب، وأن تأييد الله ونصرته معكم، وقرىء { جُدُرٍ } بالتخفيف وجدار وجدر وجدر وهما الجدار.
    (
    Then the Almighty said: {not kill you all, except in fortified villages or from behind walls} wants to those Jews and the hypocrites can not afford to direct together unless they are in the villages of fortified trenches and routes, or from behind walls, and because of that God threw terror into their hearts, and support of God and support him with you, and has been read mitigation walls and the wall and walls and walls and two of the wall._(Imam Razi Thafseeru Kabeer)

    ReplyDelete
  14. ചുരുക്കത്തിലിതാണ്:
    കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല. ഇവിടെ അവര് ഒരുമിച്ച് എന്നതുകൊണ്ടുദ്ദ്യേശിക്കുന്നത് ജൂന്മാരും മുനാഫിഖുകളുമാണ്. അഥവാ അവര് ഉള്ളിലൂടെ സഹായിക്കുമെന്നല്ലാതെ പരസ്യമായി ഒരുമിച്ചൊരു മൈതാനത്ത് വന്ന് നിങ്ങളോട് യുദ്ധം ചെയ്യില്ല എന്നതാണ് ഈ വചനത്തിന് ഭൂരിഭാഗം ഖുര്ആന് വ്യാഖ്യാതക്കളും നല്കുന്ന അര്ഥം
    അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌. എന്നതു കൊണ്ടുദ്ദ്യേശിക്കുന്നതും ഭൂരിഭാഗം ഖുര്ആന് വ്യാഖ്യാതാക്കളും അത് മുനാഫിഖുകളും യഹൂദരുമാണെന്ന് പറയുന്നു.

    1."അവര്‍ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല." എന്നതിനുള്ള വ്യാഖ്യാനം ഫത്ഹുല്‍ ഖദീര്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥത്തില്‍ മുഖാതിലില്‍ നിന്ന് ഉദ്ദരിക്കുന്നു. അവര്‍ യഹൂദികളും മുനാഫിഖുകളുമാണ് (Fathhul Qadeer by Showkani)

    2.ഇബ്രാഹിമുന്നഖഇയില്‍ നിന്നുള്ള ഉദ്ദരണി ഇബ്‌നുകസീര്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാതാവ് ഉദ്ദരിക്കുന്നു.
    "അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു.-എന്നതു കൊണ്ടുദ്ദ്യേശിക്കുന്നത് ജൂതരും കപടവിശ്വാസികളുമാണ്" (Thafseerul Quran by Ibn Kaseer)

    3.മുജാഹിദ് പറയുന്നു: "അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു." എന്നതു കൊണ്ട് ഇവിടെ ഉദ്ദ്യേശിക്കുന്നത് യഹൂദരും മുനാഫിഖുകളുമാണ്.പ്രസ്തുത അഭിപ്രായം തന്നെ മഹ്റാന്, സുഫുയാന് എന്നിവരില് നിന്നും ഉദ്ധരിക്കുന്നു.(Thafseer Jamiu Bayan by Imam Thabri)

    ഇതു കൂടാതെ സമഖ്ശരിയുടെ കശ്ശാഫ്, ബൈദാവിയുടെ അന്‍വാറുത്തന്‍സീല്‍ വ അസ്‌റാറുത്തന്‍വീര്‍ എന്നീ വ്യാഖ്യനങ്ങളിലും (59:14 ) ഇവിടെയുദ്ദ്യേശിക്കുന്നത് യഹൂദരും കപടവിശ്വാസികളും ഒരുമിച്ചാണെന്ന് തെളിവു സഹിതം വിശദീകരിക്കുന്നുണ്ട്. ഇത് തന്നെയാണ് എനിക്ക് ഈ വിഷയത്തില്‍ ഏറ്റവും പ്രമാണികമായി തോന്നിയതും.

    Ref: http://www.altafsir.com
    ഇനി ചില വ്യാഖ്യാനപ്രകാരം ജൂതന്മാര്‍ തന്നെയാണെന്ന വാദം അംഗീകരിച്ചാല്‍ തന്നെ ഖുര്‍ആനിന് ഒരു കോട്ടവുമില്ല കാരണം.
    1. ഇവിടെ പരാമര്‍ശിക്കുന്നത് ബനീനദീര്‍ എന്ന ജൂത ഗോത്രത്തെ കുറിച്ചാണ്. അല്ലാതെ ലോകാവസാനം വരെയുള്ള ജൂതന്മാരെ കുറിച്ചല്ല.
    2. ഇതൊരു പ്രവചനവുമല്ല. അവരുടെ സ്വഭാവം വിവരിക്കുകയാണ്. ഖുര്‍ആനില്‍ ഈ വചനം മാത്രമല്ല, കൃസ്ത്യാനികളെ കുറിച്ചും ബഹുദൈവിവിസ്വാസികളെ കുറിച്ചുമെല്ലാം വിശകലനം ചെയ്യുന്നുണ്ട്. അതെല്ലാം ലോകാവസാനം വരെയുള്ള മുഴുവന്‍ ജനങ്ങളുടെ മേലുള്ള പ്രവചനമാവുന്നതെങ്ങിനെയാണ്.
    3.ഇതൊരു ദൈവിക ഗ്രന്ഥമാണ്.അതു കൊണ്ടുതന്നെ അതിലൊരു കാര്യം കൃത്യമായി പ്രവചിച്ചാല് അതൊരിക്കലും പുലരാതിരിക്കുകയില്ല.

    ഖുര്ആന് പറയുന്നു."എന്ത്, ഈ ജനം ഖുര്‍ആനിനെക്കുറിച്ചു ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത മറ്റാരില്‍നിന്നെങ്കിലും വന്നതായിരുന്നുവെങ്കില്‍ അവര്‍ അതില്‍ നിരവധി വൈരുധ്യങ്ങള്‍ കാണുമായിരുന്നു" (Quran 4:82)

    Thanks Sajan...

    ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.