ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Wednesday, December 22, 2010

യഹ്യ എന്ന പേര്‍ സ്നാപകന്റെയാണോ?

യോഹന്നാന്റെ പേര്‍ ആദ്യം കിട്ടിയത്‌ സ്നാപകന് തന്നയോ? എന്ന ചര്‍ച്ചയില്‍ ബൈബിളുമായിയുള്ള ഖുര്‍ആനിന്റെ ഒരു സാദൃശ്യത്തിലെ പിഴവ് മാത്രമേ ചൂണ്ടികാട്ടുവാന്‍ മാത്രമേ ഉദ്ദേശിച്ചുള്ളൂ.

എന്റെ അഭിപ്രായത്തില്‍ യഹ്യ എന്ന പേരും വന്ന വഴി യോഹന്നാനില്‍ നിന്ന് തന്നെയാവണം എന്ന് തന്നെയാണ്. മലയാളത്തില്‍ "ലോനപ്പന്‍" എന്ന് പറഞ്ഞാല്‍ "യോഹന്നാന്‍" എന്നതിന്റെ മറ്റൊരു പേരാണ്. ഈ രണ്ടു പേരുകളും Linguistically പുലബന്ധം പോലും ഇല്ല. എന്നിട്ടും അവ ഒന്നാണ്. ഒരു പക്ഷെ യോഹന്നാനിന്റെ ഗ്രീക്ക് വകഭേദത്തില്‍ നിന്നോ മറ്റോ ആയിരിക്കും ലോനപ്പന്‍ വന്നിരിക്കുക. വിക്കി ഇസ്ലാമിക ലേഖനവും പറയുന്നത് യഹ്യയും യൂഹന്നയും ഒരു പദത്തില്‍ നിന്ന് വന്നിരിക്കാം എന്ന് തന്നെയാണ്.

The Arabic name Yahya is usually understood to mean "he shall live", spiritually meaning that John will forever be remembered as a great prophet. The names Youhanna and Yahya are, however, likely to be derived from the same base meaning and root.


ചില ഇസ്ലാമിക ലേഖകര്‍ പറയുന്നത് യഹ്യ എന്നത് സ്നാപകന്റെ ആത്മീയ പേരാണ് എന്നാണു. യോഹന്നാന്‍ എന്നത് വിളിപേരും. പക്ഷെ ഇതൊന്നും തെളിയിക്കാന്‍ ദൈവീക ഗ്രന്ഥം എന്ന് സ്വയം പറയുന്ന ഖുര്‍ആനിന് ഒറ്റയ്ക്കാവില്ല. കാരണം.

ഖുര്‍ആനില്‍ യോഹന്നാന്‍ എന്ന് വരുന്നിടത്തൊക്കെ യഹ്യ എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്.
അതില്‍ യഹ്യ എന്ന വ്യക്തിക്ക് മറ്റൊരു പേരുണ്ടായിരുന്നതായി കാണുന്നില്ല. എന്നാലല്ലേ ആത്മീയപരമായോ വ്യക്തിപരമായോ സന്ദര്‍ഭങ്ങളില്‍ രണ്ടു പേരുകളും ഉപയോഗിക്കപ്പെട്ടു എന്ന് തെളിയിക്കാന്‍ കഴിയുകയുള്ളൂ. മാത്രവുമല്ല യഹ്യ എന്ന പേരിടല്‍ ചടങ്ങിനോട് അനുബന്ധിച്ചു യൂഹന്ന എന്ന പദത്തിന്റെ അര്‍ത്ഥം ("ദൈവത്തിന്റെ അനുകമ്പ ") വരുന്ന സൂക്തമാണ് ഉള്ളത്.

19:12 ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ച്‌ കൊള്ളുക. ( എന്ന്‌ നാം പറഞ്ഞു: ) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന്‌ നാം ജ്ഞാനം നല്‍കുകയും ചെയ്തു. 13 നമ്മുടെ പക്കല്‍ നിന്നുള്ള അനുകമ്പയും പരിശുദ്ധിയും ( നല്‍കി. ) അദ്ദേഹം ധര്‍മ്മനിഷ്ഠയുള്ളവനുമായിരുന്നു.

യഹ്യയുടെ അര്‍ത്ഥമായി പറയുന്ന "സ-ജീവന്‍" എന്ന അര്‍ത്ഥം വരുന്ന ഒരു സൂക്തവും ഖുറാനില്‍ യോഹന്നോന്നോട് അനുബന്ധിച്ച് എവിടെയും പറയുന്നില്ല.അതുകൊണ്ട് തന്നെ യഹ്യ യും യൂഹന്നായും രണ്ടാണെന്ന് പറയുന്നതിന് ഖുറാനില്‍ തന്നെ ഒരു തെളിവ്‌ ഇല്ല.


അപ്പോള്‍ എന്ത് ചെയ്യും. മുസ്ലീമുകളോ ക്രിസ്ത്യാനികളോ യാഹൂദരോ പോലും വിശ്വാസത്തില്‍ എടുക്കാത്ത, അവരുടെ പ്രവാചകന്മാരെ കള്ള പ്രവാചകന്മാര്‍ എന്ന് വിളിക്കുന്ന Mandaeism ഉപയോഗിക്കാം എന്ന് ചില മുസ്ലീം പണ്ഡിതര്‍ ചിന്തിച്ചാല്‍ തന്നെ അത് ഖുര്‍ആനിനെ താഴ്ത്തി കേട്ടലാണ്. (ഉദാഹരണത്തിന് പുതിയ നിയമത്തിലെ ഒരു മിസിങ്ങ് പോയിന്റ് പൂര്‍ണ്ണമായും തെളിയിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിക്കേണ്ടി വന്നാല്‍ അവിടെ തീര്‍ന്നു പുതിയ നിയമത്തിന്റെ കാര്യം.)

ഒന്ന് ശ്രദ്ധിച്ചാല്‍ കാണാം, ആത്മീയപേര്, വിളിപ്പേര് എന്നിങ്ങനെ രണ്ടു പേരുകള്‍ ഖുര്‍ആന്‍ പ്രകാരം എത്ര പേര്‍ക്കുണ്ട്? ഒരു ഉദാഹരണം തന്നാല്‍ ആ കാര്യം മുഖവിലയ്ക്ക് എടുക്കാം. അല്ലെങ്കില്‍ അതിനെ ഖുറാനിലെ തെറ്റ് മറയ്ക്കാനുള്ള ഞാണിന്‍ മേല്‍ കളിയായെ കണക്കാക്കുവാന്‍ പറ്റുകയുള്ളൂ.

ആ ചര്‍ച്ചയിലാണ് യോഹന്നാനും യഹ്യയും സ്നാപകന്റെ രണ്ടു പേരുകളാണ് എന്ന തെളിവിലേക്ക് MANDAIC DICTIONARY അവതരിപ്പിക്കപ്പെട്ടത്. സ്നാപകനെ അവസാന പ്രവാചകനായി കാണുന്ന ഒരു വിഭാഗമാണ് മാന്റായിന്‍. അവര്‍ സ്നാപകനെ വിളിക്കുന്നത്‌ "യഹ്യ യൂഹന്ന" എന്നാണ്. ഇതിലെ യഹ്യ എന്ന് പറഞ്ഞാല്‍ അത് അവര്‍ക്ക്‌ malwasa നാമവും യൂഹന്ന എന്ന് പറഞ്ഞാല്‍ Laqab നാമവും ആണ്. എന്താണ് ഈ പറഞ്ഞ നാമങ്ങള്‍ ? MANDAIC DICTIONARY യില്‍ അത് വ്യക്തമായി കൊടുത്തിട്ടുണ്ട്‌.

Maluasa sign of Zodiac, horoscope, destiny as indicated by stars and constellations;the astrological (malwasa) name used in religious and magical documents, distinct from the name by which a person is known.

Laqab tribal or family name.Very frequent in colophons.

iahia A man's malwasa name, used often together with the original Aramaic form as iahia iuhana.

iuhana John,esp.John the Baptist , called also iahia iuhana (otherwise a frequent Mand. name)


അതായത് "യഹ്യ" എന്നത് ഒരു astrologicalപേരാണ്. മാന്റായിന്‍ വിഭാഗക്കാരുടെ മതപരമായ പുസ്തകങ്ങളില്‍ / അവരുടെ പ്രാര്‍ഥനകളില്‍ സ്നാപകനെ ഈ പേരില്‍ ആണ് വിളിക്കുന്നത്‌. അദേഹത്തിന്റെ sign of Zodiac! ഈ astrological പേരുകളില്‍ വിശ്വസിക്കാത്തവരാണ് യഹൂദരും ക്രിസ്ത്യാനികളും മുസ്ലീമുകളും . എന്നിട്ടും യോഹന്നാനിന്റെ astrological പേര് എന്തുകൊണ്ട് ദൈവിക പുസ്തകം എന്ന് സ്വയം അവകാശപ്പെടുന്ന ഖുര്‍ആനില്‍ വന്നു?

കമന്റില്‍ പറയുന്നത് ഖുര്ആനില് പരാമര്ശിച്ച സാബിയന് മതക്കാര് (2:62, 5:69,22:17) ഇവരായിരുന്നുവെന്നും(മാന്റായിന്‍ വിഭാഗക്കാര്‍ ) പറയപ്പെടുന്നുണ്ട്. അതായതു നബിക്ക് ഈ വിഭാഗത്തിനെ അറിയാം എന്ന് വരുന്നു. അപ്പോള്‍ എന്തുകൊണ്ടാണ് യോഹന്നാനിന്റെ Zodiac sign ഖുര്‍ആനില്‍ എത്തിപ്പെട്ടു എന്നതിനു ഒരു വിശദീകരണമായി. ഒരു നക്ഷത്രത്തിന്റെ പേര് ഒരു വ്യക്തിയുടെ പേരിന്റെ സ്ഥാനത്ത്‌ പ്രതിഷ്ഠിക്കാന്‍ മാത്രം അജ്ഞന്‍ ആണോ അല്ലാഹു?

ഈ ബ്ലോഗിന് ആധാരമായ ചര്‍ച്ച ഇവിടെ കമന്റുകളില്‍ ഉണ്ട്. ഒന്ന് ക്രമീകരിച്ചു പ്രസദ്ധീകരിച്ചു എന്ന് മാത്രം.

Monday, December 13, 2010

ഇമ്രാനിന്റെ "കുടുംബത്തിലെ" സ്ത്രീ !

കന്യകാ മറിയം അഹരോന്റെ സഹോദരി ?! എന്ന ബ്ലോഗ്‌ എഴുതുമ്പോള്‍ ഇമ്രാനിന്റെ "സ്ത്രീ" എന്ന പ്രയോഗം ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ലേവി വംശജനായ യേശു ക്രിസ്തു എന്ന ബ്ലോഗിലൂടെയാണ് അങ്ങിനെയും ചിലത് കാണുന്നത്.

അമ്രം എന്ന് ബൈബിള്‍ പറയുന്ന വ്യക്തിയാണ് ഖുര്‍ആനില്‍ പറയുന്ന ഇമ്രാന്‍ . അഹരോന്റെ ഫാദര്‍ ! അമ്രത്തിന് മരിയം എന്ന പേരില്‍ ഒരു മകളുണ്ട്. അഹരോന്റെ സഹോദരി. ഇത്രയും ആമുഖം .

ഇനി ഖുര്‍ആന്‍ സൂക്തം വായിക്കുക.

66:10 സത്യനിഷേധികള്‍ക്ക്‌ ഉദാഹരണമായി നൂഹിന്‍റെ ഭാര്യയെയും, ലൂത്വിന്‍റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട്‌ ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട്‌ അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന്‌ യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക്‌ ഒഴിവാക്കികൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന്‌ പറയപ്പെടുകയും ചെയ്തു.
11 സത്യവിശ്വാസികള്‍ക്ക്‌ ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക്‌ നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ.
12 തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും ( ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു. ) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.

ഇമ്രാനിന്റെ "പുത്രി" എന്നാല്‍ രണ്ടു തരം വിശദീകരണം നല്‍കാം.
ഒന്ന്. ഇമ്രാനിന്റെ സ്വന്തം പുത്രി.
രണ്ട്. തലമുറയിലുള്ള (മകന്റെ മകന്റെ ... മകന്റെ) മകള്‍

ആരെയാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്? തലമുറയിലുള്ള മകളെയാണോ? പ്രത്യക്ഷത്തില്‍ അങ്ങിനെ തോന്നാമെങ്കിലും അതിന്റെ മുകളിലുള്ള സൂക്തങ്ങള്‍ പറയുന്ന സ്ത്രീകളൊക്കെ (നൂഹിന്‍റെ ഭാര്യ, ലൂത്വിന്‍റെ ഭാര്യ, ഫിര്‍ഔന്‍റെ ഭാര്യ) ആ പറയുന്ന വ്യക്തികളുടെ അടുത്ത ബന്ധുക്കളാണ്.

66:11 ല്‍ കാണുന്നത് ഫറവോന്റെ ഭാര്യയുടെ പ്രാര്‍ഥനയാണ്! മോശയുടെ കാലത്താണ് ഫറവോന്‍ വരുന്നത്. യേശുവിന്റെ കാലത്തല്ല. പ്രാര്‍ത്ഥന ശ്രദ്ധിച്ചാല്‍ നമുക്ക്‌ അത്ഭുതം തോന്നും! സ്വന്തം ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തന്നെ രക്ഷിക്കാനാണ് അവരുടെ പ്രാര്‍ത്ഥന. അടുത്ത പ്രാര്‍ത്ഥന അതിലും അത്ഭുതം വരുത്തും. "12. തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും" രക്ഷിക്കണേ എന്ന്. തുടര്‍ന്ന് പറയുന്നത് ആ പ്രാര്‍ത്ഥന കേട്ടിട്ടുള്ള അല്ലാഹുവിന്റെ പ്രവര്‍ത്തനമാണോ എന്ന് ന്യായമായും സംശയിക്കണം. "അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു."

ഉം. മോശയുടെ കാലഘട്ടത്തിലുള്ള ഫറവോന്റെ ഭാര്യ യേശുവിന്റെ അമ്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവോ എന്ന് തോന്നാതിരിക്കാന്‍ പരിഭാഷകര്‍ " ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു." എന്ന് ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്. (എല്ലാ പരിഭാഷകരും അങ്ങിനെ ചെയ്തിട്ടില്ലെങ്കിലും.) അല്ലെങ്കില്‍ യേശുവിന്റെ അമ്മയും ഫറവോന്റെ ഭാര്യയും ഒരേ കാലഘട്ടത്തില്‍ ഉള്ളവരാണോ എന്ന് അവിശ്വാസികള്‍ ചോദിച്ചു പോകും.

ഹേയ്... നബി അത്ര വലിയ തെറ്റ് വരുത്തുമോ എന്ന സംശയം ന്യായമായും നമുക്ക് ഉദിക്കുന്നത് കൊണ്ട് നമ്മള്‍ ആശയകുഴപ്പത്തിലാകും.

അതുകൊണ്ട് അടുത്ത ഇമ്രാന്‍ എന്ന ഖുര്‍ആന്‍ പരാമര്‍ശം പരിഗണിക്കാം.

3:33 തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. 34 ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്‌. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. 35ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക: ) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ്‌ ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന്‌ നീ അത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. 36എന്നിട്ട്‌ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.- എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ -ആണ്‌ പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക്‌ ഞാന്‍ മര്‍യം എന്ന്‌ പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു.

امرأة (im-ra-ah) എന്ന പദത്തിന്‌ a woman, a wife ഈ രണ്ട് അര്‍ത്ഥങ്ങളുണ്ടെന്ന് John Penrice ന്റെ A Dictionary and Glossary of the Koran ഇലും കാണാം.

അതായത് ഇമ്രാനിന്റെ "സ്ത്രീ" എന്നും ഇമ്രാനിന്റെ "ഭാര്യ" എന്നും വിവര്‍ത്തനം ചെയ്യാം എന്ന് അര്‍ത്ഥം. "രാഘവന്റെ പെണ്ണ്" എന്ന് പറഞ്ഞാല്‍ രാഘവന്റെ ഭാര്യ എന്ന് തന്നെയാണ് അര്‍ത്ഥം. ഒരിക്കലും രാഘവന്റെ കുടുംബത്തിലെ പെണ്ണ് എന്ന് വരില്ല. പക്ഷെ ഖുര്‍ആന്‍ വിവര്‍ത്തകരില്‍ ചിലര്‍ അങ്ങിനെയും അര്‍ത്ഥം കൊടുത്തിട്ടുണ്ട്‌. അതും ബ്രാക്കറ്റില്‍ ! ഇവിടെ അലിക്കൊയയുടെ കമന്റില്‍ ഉണ്ട്)

3:33-34 ല്‍ പറയുന്ന വചനം ശ്രദ്ധിച്ചാല്‍ കൂടുതല്‍ വ്യക്തത വരും.
തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. 34 ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്‌.


തുടര്‍ന്ന് പറയുന്നത് ഒരു വിശിഷ്ട വ്യക്തിയുടെ ജനനമാണ്. യേശുവിന്റെ അമ്മയായ മറിയത്തിന്റെ! ഇബ്രാഹിമിന്റെ കുടുംബത്തെ പറ്റി പറയുകയും ഇമ്രാനിന്റെ ഭാര്യ പ്രസവിക്കുന്ന പെണ്‍കുട്ടിയുടെ മേന്മ പറയുകയും ചെയ്യിന്നിടത്ത് അത് ഇമ്രാന്‍ എന്ന വ്യക്തിയെ എങ്ങിനെ അല്ലാഹു ഉല്‍കൃഷ്ടരായി തിരഞ്ഞെടുത്തിരിക്കുന്നു എന്നല്ലേ അതിന്റെ നേര്‍വായന? പ്രത്യേകിച്ചും ലളിതമാണ് ഖുര്‍ആനിന്റെ ഭാഷ എന്ന് ഖുര്‍ആന്‍ അവകാശപ്പെടുന്നത് എന്ന് കൂടി പരിഗണിച്ചാല്‍ !

എന്തിനാണ് ഇമ്രാനിന്റെ "കുടുംബത്തിലെ" സ്ത്രീ എന്ന് ഖുര്‍ആന്‍ പണ്ഡിതര്‍ ആ സൂക്തത്തെ വിവര്‍ത്തനം ചെയ്യുന്നത്?
ഒന്ന്. ഇമ്രാനിന്റെ മകള്‍ മരിയയല്ല ഇവിടങ്ങളില്‍ പറയുന്ന മറിയം എന്ന് സ്ഥാപിക്കാന്‍. നബിക്ക്‌ അബദ്ധം പിണഞ്ഞതല്ല എന്ന് തെളിയിക്കാന്‍ .
രണ്ടു. ബൈബിളിളില്‍ നിന്ന് വിരുദ്ധമായി യേശു ലേവി കുടുംബത്തില്‍ ജനിച്ചു എന്ന് സ്ഥാപിക്കുക വഴി പൂര്‍വ വേദങ്ങള്‍ നബി കണ്ടിട്ടില്ല എന്ന് സ്ഥാപിക്കുകയും ചെയ്യാം.

ഇങ്ങനെയൊക്കെയാണെങ്കിലും യേശുവിന്റെ അമ്മയായ മറിയത്തിനും അഹരോന്‍ എന്ന സഹോദരനുണ്ട് , ഇമ്രാന്‍ എന്ന പിതാവുണ്ട് എന്ന് അര്‍ത്ഥം കൊടുക്കുന്ന വിവര്‍ത്തകരും ഹദീസുകളും ഉണ്ട്. അതും ഇതേ ഖുര്‍ആന്‍ സൂക്തങ്ങളുടെ മറ്റൊരു വിശദീകരണവുമായി !

ഇനി മോശയുടെയും അഹരോന്റെയും പിതാവാണ് ഈ പറയുന്ന ഇമ്രാന്‍ എന്ന് ഖുര്‍ആന്‍ പറയുന്നുണ്ടോ? ഇല്ല. അല്ലാഹുവിനു അതില്‍ താത്പര്യം ഇല്ലാത്തത് കൊണ്ട് അത് ഖുര്‍ആനില്‍ ഇല്ല. സാരമില്ല. നമുക്ക് ക്ഷമിക്കാം. പക്ഷെ ആ വിവരം നബിക്ക്‌ അറിവുണ്ട് എന്ന് ഹദീസുകളില്‍ കാണാം.

Book 1. Faith.
Hadith 0317. (Shahi Muslim)

Abu al-'Aliya reported: Ibn Abbas, the son of your Prophet's uncle, told us that the Messenger of Allah (may peace be upon him) had observed: On the night of my night journey I passed by Moses b. 'IMRAN (peace be upon him), a man light brown in complexion, tall. well-built as if he was one of the men of the Shanu'a, and saw Jesus son of Mary as a medium-statured man with white and red complexion and crisp hair, and I was shown Malik the guardian of Fire, and Dajjal amongst the signs which were shown to me by Allah. He (the narrator) observed: Then do not doubt his (i.e. of the Holy Prophet) meeting with him (Moses). Qatada elucidated it thus: Verily the Apostle of Allah (may peace be upon him), met Moses (peace be upon him).

Moses b. 'IMRAN = Moses bin Imran = Moses son of Imran (ആലിക്കോയയുടെ കമന്റില്‍ നിന്ന്)

എന്താണ് ഇതിന്റെ അര്‍ത്ഥം. മോശയുടെ അച്ഛനാണ് ഇമ്രാന്‍ എന്ന വിവരം അലാഹുവാണ് പറഞ്ഞു കൊടുത്തതെങ്കില്‍ അത് ഖുര്‍ആനില്‍ ഉണ്ടാകണം. അത് നബിയുടെ ദിനചര്യകളുടെ പുസ്തകമായ ഹദീസില്‍ മാത്രം കാണുമ്പോള്‍ അതിന്റെ അര്‍ത്ഥം നബിക്ക് "അല്ലാഹുവിനു പുറമേ" വേദം പഠിപ്പിച്ചു കൊടുത്ത വേറെ വല്ലവരും ഉണ്ടെന്നാണോ?

എന്താണെന്ന് അറിയില്ല. മോശയും ഏലിയായും യേശുവിന്റെ ഒപ്പം തൂവെള്ളയായി കാണപ്പെട്ടു എന്നു പുതിയ നിയമത്തില്‍ വായിക്കുന്ന അതെ സാഹചര്യവുമായി ഈ ഹദീസിനു വല്ലാത്ത പൊരുത്തം. മൂസയും ഈസയും മുഹമ്മദ്‌ നബിയുമായി നേരിട്ട് കാണുന്നു.

ബൈബിള്‍ പ്രകാരം ഏലിയ സ്വര്‍ഗത്തിലേക്ക്‌ ഉയിര്‍ത്തപ്പെട്ടു. ഖുര്‍ആന്‍ പ്രകാരം യേശു സ്വര്‍ഗത്തിലേക്ക് ഉയിര്‍ത്തപ്പെട്ടു. മോശയും "സ്വര്‍ഗത്തിലേക്ക് ഉയിര്‍ത്തപ്പെട്ട വ്യക്തിയും " അതാത് കാലഘട്ടത്തിലെ 'പ്രവാചകന്മാര്‍ക്ക്' പ്രത്യക്ഷപ്പെട്ടു എന്ന ആ സാമ്യം തികച്ചും യാദൃചികം തന്നെ അല്ലേ?