ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Saturday, November 1, 2014

ഇബ്രാഹിമിന്റെ ആദ്യപുത്രന്‍ ഇഷ്ഹാക്ക്/ഇസ്മയേല്‍?


ഖുറാനും ഹദീസും മുഴുവന്‍ എടുത്തു നോക്കിയാലും അതില്‍ നിന്ന് വ്യക്തമായി നേരിട്ട് മനസിലാക്കാന്‍ പറ്റാതെ ഒന്നാണ് ഈ ചോദ്യം.  ബൈബിളിന്റെ സ്വാധീനം നിമിത്തം ഇബ്രാഹിമിന്റെ  മൂത്ത മകന്‍   ഇസ്മയെല്‍ എന്ന ധാരണ എല്ലാവര്ക്കും ഉണ്ട്. പക്ഷെ  നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത് ഖുറാനും ഹദീസും മാത്രമാണ്.  ലഭ്യമായ തെളിവുകള്‍ വച്ച് ഇബ്രാഹിമിന്റെ ആദ്യ പുത്രനെ കണ്ടു പിടിക്കുക എന്നതാണ് പധാന ദൌത്യം.

ഒരു അടക്കും ചിട്ടയും ക്രമവും ഇല്ലാത്ത ഈ ഗ്രന്ഥത്തില്‍ തന്നെ  മിനിമം  തെളിവുകള്‍ ഉണ്ട്.  കൂടാതെ ഇസ്മയെലിനെ പറ്റി ഒരു സഹീഹ് ഹദീസും ഉണ്ട്.Sahih Bukhari, V4, Book 55, Number 583


ഖുറാനില്‍ നിന്ന് വ്യത്യസ്തമായി നല്ല അടക്കും ചിട്ടയും ആ ഹദീസിനു ഉണ്ട്. അതിന്റെ രത്നചുരുക്കം ഇതാണ്.

അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം ഇബ്രാഹിം ഇസ്മയെലിനെ കഅബയുടെ അടുത്ത്  ഉപേക്ഷിക്കുന്നു. ഖുറാനിലെ പ്രാര്‍ത്ഥന 14:37-39 ചൊല്ലുന്നു.  മുലകുടി പ്രായം കഴിയാത്ത കൊച്ചിനെ കൊണ്ട് അമ്മ ഹാജിര്‍ അലഞ്ഞു തിരിയുന്നു.സംസം വെള്ളം കണ്ടെത്തുന്നു. വേറെ ഏതോ ഗോത്രം അവിടേക്ക് വരുന്നു. ഇസ്മയേല്‍ അവരില്‍ നിന്ന് അറബി പഠിക്കുന്നു. കൌമാരപ്രായം ആയപ്പോള്‍ അവരില്‍ നിന്ന് ഭാര്യയെ കണ്ടെത്തുന്നു. പിന്നീട് എപ്പോഴോ  അമ്മ ഹാജിറ മരിക്കുന്നു. ഇബ്രാഹിം അവരെ തേടി വരുന്നു. മകനെ കണ്ടെത്തിയില്ലെങ്കിലും മരുമകളെ കണ്ടെത്തുന്നു. ഇസ്മയേല്‍ ആദ്യഭാര്യയെ ഉപേക്ഷിക്കുന്നു. വീണ്ടും വിവാഹം കഴിക്കുന്നു. നാളുകള്‍ക്ക് ശേഷം ഇബ്രാഹിം വീണ്ടും വരുന്നു. ഇസ്മയെലിനെ കണ്ടെത്തുന്നില്ല. ഇസ്മയേല്‍ തന്റെ ഭാര്യയെ സ്ഥിരപ്പെടുതുന്നു. അവിടെ നിന്ന് അങ്ങോട്ട്‌ കുറച്ചു കാലത്തേക്ക് ഇബ്രാഹിം അവരെ സന്ദര്‍ശിച്ചില്ല. (note the point) പിന്നീട് ഇബ്രാഹിം വരുന്നു. (മുലകുടി പ്രായത്തില്‍ കണ്ടതിനു ശേഷം പിന്നീട്  ഇബ്രാഹിം ഇസ്മയെലിനെ നേരിട്ട് കാണുന്നത് ഈ സമയത്താണ്) ഇസ്മയെലുമായി ചേര്‍ന്ന കബ നിര്‍മ്മിക്കുന്നു. ഖുറാന്‍ 2:127-129ലെ കാര്യം പരാമര്‍ശിക്കുന്നു.


ഇനി ഖുറാനില്‍ നോക്കുക. ഇസ്മയേല്‍ ആര്‍ക്കു ജനിച്ചു എപ്പോള്‍ ജനിച്ചു എന്നൊന്നും കിട്ടില്ല. ഇഷ്ഹാക്കിനെ നോക്കുക. അതില്‍ ഇബ്രാഹിമിന്റെ ഭാര്യയ്ക്ക് അതിനെ കുറിച്ച് വാഗ്ദാനം കൊടുക്കുന്നുണ്ട്.


ക്രമരഹിതമായ രീതിയില്‍ ക്രോഡീകരിച്ച ഖുറാനില്‍ നിന്ന് യുക്തിപരമായി ചിന്തിച്ചാല്‍ കിട്ടുന്ന ഓര്‍ഡര്‍ നോക്കാം.

ഒന്ന്) ഇബ്രാഹിമും പിതാവ്, വിഗ്രഹം തല്ലിതകര്‍ക്കല്‍, തീയില്‍ ഇടല്‍ അതില്‍ നിന്ന് രക്ഷപ്പെടല്‍ പരമ്പര
രണ്ടു) ലൂത്തിന്റെ ജനത്തെ നശിപ്പിക്കല്‍
മൂന്നു) ഇബ്രാഹിമിന്റെ ബലി.

ഇതിന്റെ ഇടയില്‍ ഇബ്രാഹിമിന് എപ്പോഴാണ് മക്കള്‍ ജനിച്ചത്‌? അതാണ്‌ പരിശോധിക്കുന്നത്.

ഒന്ന്) ഇഷ്ഹാക്കിന്റെ സന്തോഷ വാര്‍ത്ത അറിയിച്ച രണ്ടുസൂക്തങ്ങള്‍ 


ഇഷ്ഹാക്ക് എന്ന പുത്രന്റെ ജനന വാര്‍ത്ത കൊടുക്കുന്ന ഭാഗം നോക്കുക.
11:69-82 വായിക്കുക. അതില്‍ ഇബ്രാഹിമിന്റെ ഭാര്യയ്ക്ക് ഇഷ്ഹാക്കിനെ പറ്റി സന്തോഷവാര്‍ത്ത കൊടുക്കുന്നു. ലൂത്തിന്റെ കാര്യം അറിയിക്കുന്നു.

ഈ ഭാഗത്ത്‌ നിന്ന് എന്ത് മനസിലാക്കാം.
ഇബ്രാഹിമിന്റെ ഭാര്യയുടെ ആദ്യ മകന്‍ ഇഷ്ഹാക്കാണ്.

അപ്പോള്‍ പിന്നെ ഇബ്രാഹിമിന് അതിനു മുമ്പേ വേറെ മക്കള്‍ ഉണ്ടാകുമോ?

അത് അറിയാന്‍  15:51-59 നോക്കുക.
അതില്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിച്ചു നിരാശയില്‍ വീഴാതെ ഇരിക്കുന്ന ഒരാളെ കാണാം. ഇബ്രാഹിം തന്നെ.
എന്ത് കാരുണ്യമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്? ഒരു സന്താനം എന്ന കാരുണ്യം.
ആ സമയത്ത് ഒരു പുത്രന്റെ സന്തോഷവാര്‍ത്ത അറിയിക്കുന്നു. ഏതു സന്താനത്തിന്റെ? ഇഷ്ഹാക്കിന്റെ?

എങ്ങിനെ മനസിലായി അത് ഇഷ്ഹാക്കിനെ കുറിച്ചുള്ള സന്തോഷവാര്‍ത്ത ആണെന്ന്?
ലൂത്തിന്റെ സംഭവം ആവര്‍ത്തിക്കുകയാണ് അവിടെ 15:57-77.
ആ സന്ദര്‍ഭത്തില്‍ ഇഷ്ഹാക്കിന്റെ ജനന വാര്‍ത്തയാണ് കൊടുത്തത് എന്ന് 11:69-82 നോക്കിയാല്‍ വ്യക്തമാകും.

അതില്‍ നിന്ന് എന്ത് മനസിലായി? ഇബ്രാഹിം നബിയുടെ വാര്‍ദ്ധക്യത്തില്‍ കുട്ടികള്‍ ഇല്ലാതിരുന്ന കാലത്ത്, അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിച്ചു കഴിയുന്ന സമയത്ത് കിട്ടിയത്  ഇഷ്ഹാക്കിനെ കുറിച്ചുള്ള സന്തോഷവാര്‍ത്തയാണ്.

ഇതില്‍ നിന്നും മനസിലാക്കാം ഇഷ്ഹാക്കാണ് ഖുറാനിലെ ഇബ്രാഹിമിന്റെ മൂത്ത പുത്രന്‍.

37:100 ല്‍ നിന്നും മനസിലാക്കാം ആ ബലി പുത്രനും മൂത്തപുത്രന്‍ തന്നെ ആണെന്ന്. കാരണം അവിടെയും പുത്രന് വേണ്ടിയുള്ള പ്രാര്‍ത്ഥന തന്നെയാണ് കാണുന്നതു. 

രണ്ടു) 37:99-113 ന്റെ കൂടുതല്‍  പരിശോധന.


ഈ ഭാഗം വായിച്ചാല്‍ ഒരു സാധാരണ മുസ്ലീമിന്റെ ധാരണ എന്താണ്? സഹനശീലന്‍ ആയ പുത്രന്‍ ജനിക്കുന്നു. അവനു ഏകദേശം 12 വയസു പ്രായം ആയപ്പോള്‍ ബലി അര്‍പ്പിക്കാന്‍ കൊണ്ട് പോകുന്നു. അതിനു ശേഷം ഇഷ്ഹാക്കിനെ പറ്റി ജനന വാര്‍ത്ത അറിയിക്കുന്നു. അതിനാല്‍ സഹനശീലന്‍ എന്ന് വിശേഷിപ്പിച്ച പുത്രന്‍ ഇസ്മയേല്‍ ആണ്. ഇതില്‍ നിന്ന് അവര്‍ക്ക് മനസിലായ കാര്യം എന്താണ്? ഇഷ്ഹാക്കിനെക്കാള്‍ 12 വയസു പ്രായം കൂടുതല്‍ ഇസ്മയെലിനു വേണം. ഇല്ലേ.

ഈ മനസിലാക്കല്‍ തെറ്റാണ് എന്ന് കരുതാന്‍  നാല് കാരണങ്ങള്‍ ഉണ്ട്.

a) ഇസ്മയെലിന്റെ മുലകുടി പ്രായത്തില്‍ ഇഷ്ഹാക്ക് ഉണ്ട്.


14:37-39 വായിക്കുക.
അവിടെ എന്താ സംഭവം? ഇസ്മയെലിനെ കബയുടെ അടുത്ത് ഉപേക്ഷിക്കുന്നു. ഏതു പ്രായത്തില്‍? മുലകുടി പ്രായത്തില്‍. ആ മകനെ കൊണ്ട് ഹാജിറ വെള്ളം കിട്ടാതെ ഓടി നടന്ന കഥ പ്രസിദ്ധം അല്ലേ?

റെഫെറന്‍സ് : Sahih Bukhari, V4, Book 55, Number 583 ഈ കഥ അറിയുന്നതല്ലേ.

അതില്‍ നിന്ന് വ്യക്തമാണ്‌ ഇസ്മയെലിന്റെ വയസ് രണ്ടില്‍ താഴെ. അതെ സമയയത്ത് ഇഷ്ഹാക്ക് എന്നാ പുത്രന്‍ ഇബ്രാഹിമിന് ഉണ്ടായിരുന്നു. കാരണം ഇസ്മയെലിനെ ഉപേക്ഷിക്കുമ്പോള്‍ ഇഷ്ഹാക്കിന്റെ കാര്യം പറയുന്നുണ്ട്. 14:39.

അതില്‍ നിന്ന് എന്ത് മനസിലാക്കാം. ഒന്നുങ്കില്‍ ഇസ്മയെലിന്റെ സമ പ്രയക്കാരനാണ് ഇഷ്ഹാക്ക്. അല്ലെങ്കില്‍ ഇസ്മയെളിനെക്കാള്‍ മൂത്തതാണ് ഇഷ്ഹാക്ക്. എങ്ങിനെ പോയാലും ഇസ്മയെലിനു ഇഷ്ഹാക്കിനെക്കാള്‍ 12 വയസു കൂടുതല്‍ പ്രായം വരില്ല എന്ന് ചുരുക്കം. 

b) അദ്ധ്യായം 37 ലെ ആവര്‍ത്തന ശൈലി.


37 അദ്ധ്യായത്തില്‍ ഒരു ആവര്‍ത്തന ശൈലി കാണാന്‍ കഴിയും

"പില്‍ക്കാലത്ത്‌ വന്നവരില്‍ അദ്ദേഹത്തെപറ്റിയുള്ള സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. ലോകരില്‍ <<നൂഹിനു/മൂസയ്ക്ക്/ഇബ്രാഹിമിന് >>> സമാധാനം! തീര്‍ച്ചയായും അപ്രകാരമാണ്‌ സദ്‌വൃത്തന്‍മാര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌."

നൂഹിനു സാമാധാനം, അബ്രാഹത്തിന് സമാധാനം, മൂസയ്ക്ക് സമാധാനം എന്നൊക്കെ പറയുന്ന ഭാഗത്തിന് തൊട്ടു മുമ്പ് പറഞ്ഞ കാര്യങ്ങള്‍ക്ക് തന്നെയാണ് അതിനു ശേഷവും വിവരിച്ചത്. നൂഹിന്റെ കാര്യത്തില്‍ വെള്ളപൊക്കം. മൂസയുടെ കാര്യത്തില്‍ നേര്‍വഴിക്കു നടക്കുന്ന ഗ്രന്ഥം/സത്യവിശ്വാസം. ഇബ്രാഹിമിന്റെ കാര്യത്തില്‍ മകന്റെ ജനന വാര്‍ത്ത.

വെള്ള പൊക്കം രണ്ടു തവണ പറഞ്ഞു എങ്കിലും രണ്ടു വെള്ളപൊക്കം നൂഹിനെ ബാധിച്ചിട്ടില്ല.മൂസയുടെ കാര്യത്തിലും ആവര്‍ത്തനം തന്നെയാണ് കാണുന്നത്.അതുപോലെ തന്നെ രണ്ടു പുത്രന്മാരുടെ ജനന വാര്‍ത്ത ഇബ്രാഹിമിനും കൊടുത്തിട്ടില്ല.ആദ്യം പറഞ്ഞ ജനന വാര്‍ത്തയുടെ ആവര്‍ത്തനം മാത്രമാണ് രണ്ടാമത്തെതും.

അതാണ്‌ ആ ശൈലി. (കൂടുതല്‍ വിശദമായി ഇവിടെ കാണാം )

c) 37:112 ല്‍ ഇഷ്ഹാക്കിന്റെ ജനനത്തെ പറ്റിയും എന്നാ പരിഭാഷ തട്ടിപ്പ്.


AND എന്ന വാക്ക് വച്ച് ഒരു ഭാഷയ്ക്ക് എന്ത് കാണിക്കാന്‍ പറ്റും? അതിന്റെ മുമ്പില്‍ ഉള്ളതും ശേഷം ഉള്ളതും ആയ രണ്ടു സമാനവാക്യങ്ങളെ കൂട്ടി യോജിപ്പിക്കാന്‍ പറ്റും. അത്രതന്നെ. അതെ സമയം ആ AND ഉപെയോഗിച്ചു 10 വാചകം മുമ്പില്‍ ഉള്ള കൂട്ടി യോജിപ്പിക്കാന്‍ പരിഭാഷകര്‍ ശ്രമിച്ചാല്‍ അതിനെ തട്ടിപ്പ് എന്ന് പറയും.

37:112 And We gave him good tidings of Isaac, a prophet from among the righteous.
അതില്‍ 112 ആം സൂക്തം തുടങ്ങുന്നത് AND എന്ന പദം വച്ചാണ്. അതായത് 111ആം സൂക്തവും 112 ആം സൂക്തം കൂട്ടി യോജിപ്പിക്കാന്‍ ആണ് ആ പദം ഉപയോഗിക്കുന്നത്.

സത്യവാന്‍ മാരായ രണ്ടു പ്രവാചകന്മാരെ പറ്റിയുള്ള സൂക്തങ്ങളെ കൂട്ടി യോജിപ്പിക്കാന്‍ ആണ് അത് ഉപയോഗിക്കുന്നത്. അബ്രാഹത്തെ പറ്റിയും ഇഷാക്കിനെ പറ്റിയും ആണ് ആ സൂക്തങ്ങള്‍. അതാണ്‌ ആ പദത്തിന് അത്രയേ വ്യാപ്തി ഉള്ളൂ. അല്ലാതെ പത്തു സൂക്തം മുമ്പിലുള്ള 37:101 ലെ സന്തോഷ വാര്‍ത്തയുമായി അതിനു ബന്ധം ഇല്ല.

ഈ തട്ടിപ്പ് ഇല്ലാതെ തന്നെ മലയാളത്തില്‍ പരിഭാഷ നടത്തിയവന്‍ ഉണ്ട്.
അ) 37:112 നാം അദ്ദേഹത്തിന് ഇസ്ഹാഖിന്റെ സുവിശേഷം നല്‍കി. - സജ്ജനങ്ങളില്‍ പെട്ട ഒരു പ്രവാചകന്‍. (http://thafheem.net/ നോക്കുക.)
ആ) അമാനി മൌലവിയുടെ തഫ്സീര്‍
ഇ) പരിശുദ്ധഖുറാന്‍ പരിഭാഷ

d) ഇസ്മയെലിന്റെ കൌമാര പ്രായം ഇബ്രാഹിമിന്റെ ഒപ്പം അല്ലായിരുന്നു.


മുലകുടി പ്രായത്തില്‍ ഉപേക്ഷിക്കപ്പെട്ട ഇസ്മയെലിനെ അവന്റെ അമ്മയുടെ മരണശേഷം അവന്റെ രണ്ടാം വിവാഹ ശേഷം നാളുകള്‍ക്ക് ശേഷമാണ് ഇബ്രാഹിം കാണുന്നത്. ഈ സമയം ഒക്കെയും ഇഷ്ഹക്ക് ഇബ്രാഹിമിന്റെ ഒപ്പം ഉണ്ടായിരുന്നു. ഇസ്മയേല്‍ മരുഭൂമിയില്‍ കൌമാര പ്രായം എത്തിയത് ഇബ്രാഹിം കണ്ടിട്ട് പോലും ഇല്ല. അതെ സമയം ഒപ്പം താമസിച്ചിരുന്ന ഇഷ്ഹാക്ക് തന്റെ കൌമാര പ്രായം ചിലവഴിച്ചത് ഇബ്രാഹിമിന്റെ ഒപ്പമാണ്.  അപ്പോള്‍ പിന്നെ ഒപ്പം ഒരു മകന്‍ ഉള്ളപ്പോള്‍ എന്തിനാണ് അതെ പ്രായത്തില്‍ ഉള്ള ഉപേക്ഷിക്കപ്പെട്ട മകനെ ബലി അര്‍പ്പിക്കാന്‍ അന്വേഷിക്കേണ്ട കാര്യം ഉണ്ടോ? അങ്ങിനെ ഇസ്മയെലിനെ അന്വേഷിച്ചു പോയതായി ഒരു ഹദീസും പറയുന്നില്ല.


ഒരൊറ്റ ഹദീസില്‍ പോലും ഇസ്മയെലിനെയാണ് ബലി അര്‍പ്പിക്കാന്‍ കൊണ്ട് പോയത് എന്നില്ല. ചില തസ്ഫീരുകള്‍ ഇസ്മയെലിനെയാണ് ബലി അര്‍പ്പിക്കാന്‍ കൊണ്ട് പോയത് എന്ന് പറയുന്നു. മറ്റു ചിലത് പറയുന്നു ഇഷ്ഹാക്കിനെയാണ് ബലി അര്‍പ്പിക്കാന്‍ കൊണ്ട് പോയത് എന്ന്. ഒന്ന് രണ്ടെണ്ണം രണ്ടു സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നു.

മുകളിലെ ഖുറാന്‍/ ഹദീസ് തെളിവുകള്‍ പ്രകാരം ഇസ്മയെലിനു ഇഷ്ഹാക്കിനെക്കാലും 12 വയസു മൂപ്പുണ്ട് എന്ന് കരുതാന്‍ പറ്റില്ല. കാരണം അത് ചില ഖുറാന്‍ സൂക്തങ്ങളുടെ ലംഘനം ആകും. മറിച്ചു കരുതാന്‍ ന്യായം ഉണ്ട് താനും. അതുകൊണ്ട് ഇഷ്ഹാക്കാണ് ഖുറാനിലെ ഇബ്രാഹിമിന്റെ മൂത്ത പുത്രന്‍ എന്ന നിഗമനത്തില്‍ എത്താം.

Sunday, October 5, 2014

ഇബ്രാഹിമിന് ആദ്യ അറിയിപ്പ് രണ്ടാം അറിയിപ്പ്.



37:100-108 വരെയുള്ള ഭാഗത്ത് ബലി അര്‍പ്പിക്കുന്നത് പറഞ്ഞ ശേഷമാണ് ഇഷ്ഹാക്കിന്റെ കാര്യം 37:109-113 വരെയുള്ള ഭാഗത്ത് പറഞ്ഞരിക്കുന്നത്. അതിനാല്‍ ഇസ്മയെലിനെയാണ് ബലി അര്‍പ്പിച്ചത് എന്നാണ് മുസ്ലെമുകളുടെ ഒരു പൊതു വാദം.

ഖുറാന്‍ എന്ന ഗ്രന്ഥം ഒരു ക്രമത്തില്‍ അല്ല ലഭ്യമായത്. അതുകൊണ്ട് തന്നെ ആദ്യം പറഞ്ഞു രണ്ടാമത് പറഞ്ഞു എന്നുള്ളത് ഒരു തെളിവല്ല. രണ്ടും രണ്ടു വ്യത്യസ്ത സന്ദര്‍ഭത്തില്‍ പറഞ്ഞത് അടുപ്പിച്ചു ക്രോഡീകരിക്കുന്നതാണ് ഖുര്‍ആനിന്റെ സമാഹാരിച്ചവര്‍ ചെയ്ത രീതി.  
പക്ഷെ ഇവിടെ അതിലും വ്യത്യസ്തമായ ഒരു കണ്‍സ്ട്രക്റ്റ് ആണ് ആ അദ്ധ്യായത്തിനു. അത് വച്ച് നോക്കിയാല്‍ ഇഹസാക്ക് തന്നെയാണ് ബലി പുത്രന്‍.നമ്മുക്ക് പരിശോധിക്കാം. ആ അദ്ധ്യായം പരിശോധിക്കുക.  അതില്‍ ഒരു പറ്റെണ്‍ കാണാം.
37:78  പില്‍ക്കാലത്ത്‌ വന്നവരില്‍ അദ്ദേഹത്തെപറ്റിയുള്ള സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. 79 ലോകരില്‍ നൂഹിന്‌ സമാധാനം! 80 തീര്‍ച്ചയായും അപ്രകാരമാണ്‌ സദ്‌വൃത്തന്‍മാര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.

37:108 പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്‍റെ ( ഇബ്രാഹീമിന്‍റെ ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.  109 ഇബ്രാഹീമിന്‌ സമാധാനം! 110 ·  അപ്രകാരമാണ്‌ നാം സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌.

37:119  പില്‍ക്കാലക്കാരില്‍ അവരുടെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. 120 മൂസായ്ക്കും ഹാറൂന്നും സമാധാനം!  121  തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.

കണ്ടോ നൂഹിനു സാമാധാനം, അബ്രാഹത്തിന് സമാധാനം, മൂസയ്ക്ക് സമാധാനം എന്നൊക്കെ പറയുന്ന ഭാഗത്തിന് തൊട്ടു മുമ്പ് പറഞ്ഞ കാര്യങ്ങള്‍ക്ക് തന്നെയാണ് അതിനു ശേഷവും വിവരിച്ചത്.
37: 75  നൂഹ്‌ നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര നല്ലവന്‍! 76  അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളെയും നാം വമ്പിച്ച ദുരന്തത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തി.

അതെ കാര്യം തന്നെയാണ് നൂഹിനു സമാധാനം പറഞ്ഞതിന് ശേഷം പറയുന്നത്.
37:81   തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു. 82  പിന്നീട്‌ നാം മറ്റുള്ളവരെ മുക്കിനശിപ്പിച്ചു.

 മൂസായുടെയും ഹാരൂന്റെയും കാര്യം നോക്കുക. അവര്‍ ചെയ്ത കാര്യങ്ങള്‍ തന്നെയാണ് രണ്ടു സ്ഥലത്തും പറയുന്നത്.
37:117 അവര്‍ക്ക്‌ രണ്ടുപേര്‍ക്കും നാം ( കാര്യങ്ങള്‍ ) വ്യക്തമാക്കുന്ന ഗ്രന്ഥം നല്‍കുകയും, 118 അവരെ നേരായ പാതയിലേക്ക്‌ നയിക്കുകയും ചെയ്തു.
37:120 മൂസായ്ക്കും ഹാറൂന്നും സമാധാനം!
37:122 തീര്‍ച്ചയായും അവര്‍ ഇരുവരും നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.

അപ്പോള്‍ പിന്നെ അബ്രാഹത്തിന്റെ കാര്യത്തിലും ബലിപുത്രനെ കാര്യം തന്നെയല്ലേ “ഇബ്രാഹിമിന് സമാധാനം” എന്ന് പറഞ്ഞതിന് ശേഷം പറയേണ്ടത്.
37:100    നാഥാ, എനിക്ക് ഒരു സല്‍പുത്രനെ പ്രദാനം ചെയ്യേണമേ!` 101 (ഈ പ്രാര്‍ഥനക്ക് ഉത്തരമായി) നാം അദ്ദേഹത്തിന് സഹനശാലിയായ ഒരു പുത്രന്റെ സുവിശേഷമരുളി.
37: 109 ഇബ്രാഹീമിന്‌ സമാധാനം!
37:112 നാം അദ്ദേഹത്തിന് ഇസ്ഹാഖിന്റെ സുവിശേഷം നല്‍കി. - സജ്ജനങ്ങളില്‍ പെട്ട ഒരു പ്രവാചകന്‍.

ഇത് രണ്ടും ഒരേ വ്യക്തിയുടെ കാര്യം തന്നെയാണ് പറയുന്നത്. ഇസഹാക്കിന്റെ. അതായത് ആദ്യം പറഞ്ഞു പിന്നെ പറഞ്ഞു എന്നതും  മുസ്ലീമുകളുടെ രക്ഷയ്ക്ക് എത്തില്ല എന്ന് ചുരുക്കം.

Sunday, August 24, 2014

ബാലികാവിവാഹം മുഹമ്മദിന്റെ മാതൃക.



ഋതുമതികളായിട്ടില്ലാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാനും വിവാഹ മോചനം നടത്താനും പുനര്‍വിവാഹം നടത്താനും ഖുറാന്‍ അനുവദിച്ചിട്ടുണ്ട്. അവരുടെ ഇദ്ദ കാര്യമാണ് ഇവിടെ വിവരിക്കുന്നത്.
65:4 സ്ത്രീകളില്‍ ആര്‍ത്തവം നിലച്ചുകഴിഞ്ഞവരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടായെങ്കില്‍, (അറിഞ്ഞിരിക്കുവിന്‍) അവരുടെ ഇദ്ദ മൂന്നു മാസമാകുന്നു.ഇനിയും ഋതുമതികളായിട്ടില്ലാത്തവരുടെ വിധിയും ഇതുതന്നെ. ഗര്‍ഭിണികളുടെ ഇദ്ദ തീരുന്നത് അവരുടെ ഗര്‍ഭമൊഴിയുന്നതോടു കൂടിയാകുന്നു
ഇതില്‍ പറയുന്നത് ഋതുമതികളായിട്ടില്ലാത്തവരുടെ ഇദ്ദയെ കുറിച്ചും  പുനര്‍വിവാഹത്തെ കുറിച്ചാണ്.
ഖുറാനില്‍ ഉള്ള ഇദ്ദകള്‍ ചുരുക്കി പറയാം.
1. വിവാഹമോചനം നേടിയവരുടെഇദ്ദ= മൂന്നുമാസമുറ (മാസമല്ല) (2:228 )
2.  വിധവകള്‍ ആയവരുടെ ഇദ്ദ =  നാല്മാസം പത്തുദിവസം (2:234)
3.  വയസായി ആര്‍ത്തവംനിലച്ചവരുടെ ഇദ്ദ = മൂന്നുമാസം(മാസമുറയല്ല) (65:4 )
4. ഋതുമതികളായിട്ടില്ലാത്ത പെണ്‍കുട്ടികളുടെ  ഇദ്ദ = മൂന്നു മാസം (മാസമുറയല്ല) (65:4 )
5.  ഗര്‍ഭിണികളുടെ ഇദ്ദ = പ്രസവിക്കുന്നത് വരെ. (65:4)
6. സഹശയനം നടത്തിയിട്ടില്ലാതവരുടെ ഇദ്ദ =  അവര്‍ക്ക് ഇദ്ദയില്ല.( 33:49)

സഹശയനം നടത്തിയില്ലാതവര്‍ക്ക് ഇദ്ദ ഇല്ലെന്നിരിക്കെ, ഋതുമതികളായിട്ടില്ലാത്ത പെണ്‍കുട്ടികളെ വിവാഹമോചനത്തിന് മൂന്നു മാസം ഇദ്ദയുണ്ട് എന്ന് ഖുറാന്‍ വ്യക്തമാക്കിയിരിക്കെ, ഋതുമതികളായിട്ടില്ലാത്ത ബാലികകളെ വിവാഹം കഴിക്കുന്നതും സഹശയനം നടത്തുന്നതും എന്തിനു വിവാഹ മോചനം നടത്തുന്നതും ഖുര്‍ആനിന്റെ കാലത്ത് സാധാരണമാണ് എന്ന് മനസിലാക്കാം. മുഹമ്മദു ആയിഷയെ വിവാഹം കഴിച്ചതും ബാലിക ആയിരുന്നപ്പോള്‍ ആയിരുന്നു എന്നത് കൊണ്ട് ഇന്നത്തെ മുസ്ലീമുകള്‍ക്ക് മുഹമ്മദിന്റെ മാതൃക അനുകരിക്കാവുന്നതാണ്.

Friday, June 27, 2014

സ്വാലത്തും അല്ലാഹുവും പിന്നെ സൂപ്പര്‍ അല്ലാഹുവും !


സ്വാലത്തിന്റെ അര്‍ഥങ്ങള്‍ ഏവ എന്ന് ഇപ്പോഴും മുസ്ലീമുകള്‍ക്ക് ഒരുപിടുത്തവുംഇല്ലെന്നു തോന്നുന്നു.

മൂന്നുതരം അര്‍ഥങ്ങള്‍ അവര്‍ കൊടുക്കുന്നു.

ഒന്ന്)  പ്രാര്‍ത്ഥന ചൊല്ലുക
രണ്ടു)  കാരുണ്യം /അനുഗ്രഹം/ കര്‍മ്മം/സഹായം കൊടുക്കുക
മൂന്ന്)  പിന്തുടരുക


മൂന്ന്‍ അര്‍ത്ഥം കൊടുത്താലും പണി പെടലിയില്‍ ഇരിക്കും.



33:56 തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട്‌ കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ ( അല്ലാഹുവിന്‍റെ ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.

33:43  അവന്‍ നിങ്ങളുടെ മേല്‍ കരുണ ചൊരിയുന്നവനാകുന്നു. അവന്‍റെ മലക്കുകളും ( കരുണ കാണിക്കുന്നു. ) അന്ധകാരങ്ങളില്‍ നിന്ന്‌ നിങ്ങളെ വെളിച്ചത്തിലേക്ക്‌ ആനയിക്കുന്നതിന്‌ വേണ്ടിയത്രെ അത്‌. അവന്‍ സത്യവിശ്വാസികളോട്‌ അത്യന്തം കരുണയുള്ളവനാകുന്നു.

ഒന്ന്) പ്രാര്‍ത്ഥന എന്ന അര്‍ത്ഥം കൊടുത്താല്‍

അല്ലാഹുവും മലക്കുകളും മുഹമ്മദിന് പ്രാര്‍ത്ഥന ചൊല്ലുന്നവര്‍ എന്ന് അര്‍ത്ഥം വരും. അതിലെ അസ്വാഭാവികത മറച്ചു വയ്ക്കാന്‍ മനുഷ്യര്‍ സ്വാലത്ത് ചൊല്ലുക എന്ന് പറഞ്ഞാല്‍ പ്രാര്‍ഥനയും അല്ലാഹുവിന്റെ കാര്യം വരുമ്പോള്‍ കാരുണ്യവും എന്ന് അര്‍ത്ഥം കൊടുക്കണം എന്ന് മുസ്ലീമുകള്‍ പറയും.

രണ്ട്)കാരുണ്യം ചൊരിയുക എന്ന അര്‍ത്ഥം കൊടുത്താല്‍

അല്ലാഹു കാരുണ്യം ചെയ്യുക എന്ന് പറഞ്ഞാല്‍ ഒക്കെ. പക്ഷെ ഖുറാനില്‍ പറയുന്നത് മലക്കുകളും മുഹമ്മടിന്റെ മേല്‍   കാരുണ്യം ചൊരിയുന്നു എന്നാണല്ലോ. അല്ലാഹുവിന്റെ അജ്ഞാനുവര്ത്തികള്‍ ആയ മലക്കുകള്‍ക്ക് അല്ലാഹുവിനെ അനുസരിക്കുക എന്നതില്‍ കവിഞ്ഞു ഒന്നും ചെയ്യാന്‍ കഴിയില്ല. അവര്‍ക്ക് എങ്ങിനെ മുഹമ്മദിന് കാരുണ്യം ചൊരിയാന്‍ കഴിയും? അവര്‍ ദൈവമാണോ?

ഈ പ്രശ്നം പരിഹരിക്കാന്‍ പിന്തുടരുക എന്ന അര്‍ത്ഥം കൊടുക്കുന്ന മുസ്ലീമുകള്‍ ഉണ്ട്.

മൂന്ന്‍) പിന്‍തുടരുക  എന്ന അര്‍ത്ഥം കൊടുത്താല്‍ 

പിന്തുടരുക എന്നാല്‍ അനുസരിക്കുക/വിശ്വസിക്കുക എന്ന അര്‍ത്ഥത്തിലാണ് ഖുറാന്‍ ഉപയോഗിച്ചിട്ടുള്ളത്. അല്ലാഹുവും മലക്കുകളും മുഹമ്മടിനെയാണോ പിന്‍തുടരേണ്ടത് അതോ മലക്കുകളും മുഹമ്മദും അല്ലാഹുവിനെയാണോ പിന്തുടരേണ്ടത്?

മുന്നോട്ട് വരിക
സലാത്ത് എന്ന് പറഞ്ഞാൽ "മുന്നോട്ട് വരിക" എന്ന അര്‍ത്ഥവും ചിലര്‍ കൊടുക്കുന്നുണ്ട്.  തവല്ലാ എന്നാൽ പിന്നോട്ട് പോകുക സല്ലാ എന്നാൽ മുന്നോട്ട് പോകുക എന്നതിനെ ആസ്പദമാക്കിയാണ് അത് പറയുന്നത്.പക്ഷെ അത് പരിഭാഷകളില്‍ കണ്ടിട്ടില്ല.

പറയുമ്പോള്‍ അല്ലാഹുവിനെ വലിയവനാക്കി കാണിച്ചിട്ടുണ്ടെങ്കിലും മുഹമ്മദാണ് അതിലും വലിയത്. അല്ലാഹു പോലും സ്വാലത്ത് ചൊല്ലി പിന്നാലെ നടക്കേണ്ടത്‌ മുഹമ്മദിനോടാണ്!


Tuesday, April 29, 2014

ചില മിശിഹാ തമാശകള്‍ ഖുറാനില്‍ നിന്ന്.


(ഖുറാനില്‍) ഈസായുടെ മുഴുവന്‍ പേരെന്ത്?
-  3:45 ....അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസാ എന്നാകുന്നു.
whose name will be the Messiah, Jesus, the son of Mary http://quran.com/3/45

മിശിഹ എന്നത് യേശുവിന്റെ പേരാണ് എന്നാണ് ഈ  അഭിനവ പ്രവാചകന്റെ വിചാരം. യേശു മിശിഹ എന്ന് ക്രിസ്ത്യാനികള്‍ വിളിക്കുമ്പോള്‍, അതൊരു പേരാണ് എന്നതില്‍ അപ്പുറം ചിന്തിക്കാന്‍ മുഹമ്മദു  ദൈവമൊന്നും അല്ലല്ലോ !


(ഖുറാനില്‍) മിശിഹായെ പറ്റിയുള്ള ക്രിസ്ത്യാനികളുടെ വിശ്വാസം  എന്താണ് ?
- ദൈവം മിശിഹ ആകുന്നു
( Allah is the Messiah, the son of Maryhttp://quran.com/5/72

പഴയ കാല ക്രിസ്ത്യാനികളുടെ ഒരു ചൊല്ല് ഉണ്ട്.
മിശിഹ ദൈവമാകുന്നു, ദൈവം മിശിഹയല്ല.

ഇതിലെ രണ്ടാമത്തെ ഭാഗം മുഹമ്മദ്  കേട്ടിട്ടില്ല എന്ന് തോന്നുന്നു. കേട്ടെങ്കിലും മനസിലായിട്ടുണ്ടാവില്ല. ആദ്യ ഭാഗം എടുത്തു X=Y എന്ന് മനസിലാക്കിയിട്ടുണ്ടാകാം. അപ്പോള്‍ പിന്നെ Y=X ആകില്ലേ എന്നാണ് ഇപ്പോള്‍ പോലും മുസ്ലീമുകള്‍ ചോദിക്കുന്നത്.  പശു ഒരു മൃഗമാകുന്നു. എന്ന് കേട്ടാല്‍ മൃഗം ഒരു പശുവാകുന്നു എന്നാണോ മുസ്ലീമുകള്‍ മനസിലാക്കുന്നത്‌?

ഇതില്‍ ഞാന്‍ മുഹമ്മദിനെ കുറ്റം പറയില്ല. മൂപ്പര്‍ അക്ഷരാഭ്യാസം ഇല്ലാത്തവന്‍ എന്ന് സ്വയം അഭിമാനിക്കുന്ന വ്യക്തിയാണ്. ഗ്രാമര്‍ അറിയില്ല എന്നത് അത്ര വലിയ കുറ്റവും  അല്ല. പക്ഷെ അക്ഷരാഭ്യാസം ഉള്ള മുസ്ലീമുകള്‍ പോലും X=Y ആണെങ്കില്‍ Y=X എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്  എന്ന് ചോദിക്കുമ്പോള്‍, അവരുടെ നബി എത്രയോ ഭേദം. !!!

കുറഞ്ഞ പക്ഷം മിശിഹ എന്നത് ഒരു പേരാണ് എന്ന് കരുതിയിട്ടാണ് മുഹമ്മദു അങ്ങിനെ പറഞ്ഞത് എന്ന് സമാധാനിക്കാം. അഭിഷിക്തന്‍ എന്നാണ് ആ ഹീബ്രു പദത്തിന്റെ അര്‍ഥം എന്ന് ശുദ്ധ അറബി മാത്രം അറിയുന്ന മുഹമ്മദിന് എങ്ങിനെ അറിയാന്‍ !

(ഖുറാനില്‍) ഏതു വകയിലാണ് ഈസാ,  മുസ്ലീമുകള്‍ക്ക് മിശിഹ ആയതു?!

ആവോ അറിയില്ല. യഹൂദരുടെ മിശിഹ അവരെ രക്ഷിക്കുന്നവന്‍ ആണ്. എന്നെന്നേക്കും നില നില്‍ക്കുന്ന അവരുടെ രാജാവാണ്. അതിനു വേണ്ടി പ്രത്യേകം അഭിഷേകം ചെയ്തവനാണ് മിശിഹ.  എല്ലാ പ്രവാചകന്മാരും അഭിഷിക്തന്മാരന് എങ്കിലും അവരെയൊന്നും മിശിഹ എന്ന് അവര്‍ വിളിക്കാറില്ല. ഭൌതികമായി യേശു ഇവയൊന്നും ചെയ്യാത്തതിനാല്‍  ഒരു മിശിഹയ്ക്ക് വേണ്ടി അവര്‍ ഇപ്പോഴും കാത്തിരിക്കുന്നു.

ക്രിസ്ത്യാനികളുടെ മിശിഹ, പാപങ്ങളില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാന്‍ വന്നവനാണ്, എന്നെന്നും വാഴുന്ന രാജാവുമാണ്. അവന്റെ രാജ്യത്തിന് അന്ത്യവും ഇല്ല.

 ഇതൊന്നും മുഹമ്മദിന് വലിയ പിടുത്തം ഇല്ലെന്നു തോന്നുന്നു. അഭിഷിക്തന്‍ എന്നതിന്റെ പ്രത്യേക അര്‍ഥം ഇല്ലായിരുന്നെങ്കില്‍ മോശയും മുഹമ്മദും ഒക്കെ മുസ്ലീമുകള്‍ക്ക് മിശിഹ ആകേണ്ടതാണ്. പക്ഷെ അങ്ങിനെയല്ലതാനും.

ക്രിസ്ത്യാനികള്‍ പറയുന്നു. മുഹമ്മദു ഏറ്റുപിടിച്ചു എന്നതല്ലാതെ മിശിഹ എന്നാല്‍ വെറും ഒരു പേര് മാത്രമാണ് എന്ന് കരുതുന്നവര്‍ക്ക് എന്തുമാകാം.

ഈ വിഷയത്തില്‍ ഖുറാനെ പറ്റി അഭിമാനിക്കാവുന്ന കാര്യം എന്താണ്?

അത് മനസിലാവണമെങ്കില്‍ മുസ്ലീമുകള്‍ പൊക്കികൊണ്ട് നടക്കുന്ന ബര്‍ന്നബാസിന്റെ സുവിശേഷം നോക്കണം . അതില്‍ Jesus Christ എന്ന് യേശുവിനെ വിളിക്കുന്നുണ്ട് എങ്കിലും യേശു മിശിഹയല്ല എന്നാണ് അതില്‍ എടുത്തു പറയുന്നത്. christ എന്താ മിശിഹ എന്താ എന്ന് അറിയാത്ത ആ പുസ്തകത്തിനെക്കാളും ഭേദമല്ല, ഖുറാന്‍ ! അതില്‍ മുസ്ലീമുകള്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ട്.


Friday, April 25, 2014

ഖുറാനും കുറെ പരിശുദ്ധാത്മാക്കളും.

ഖുരാനിലേക്ക് പോകും മുമ്പ് ബൈബിളില്‍ പരിശുദ്ധാത്മാവിനെ കുറിച്ച് പറയുന്നത് നോക്കുക.

- മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണി ആയി കാണുന്നു. (Mat 1:18)
- യേശു പരിശുദ്ധാത്മാവിനെ അയക്കും എന്ന് പറയുന്നു. (Jn 14:16)
- പരിശുദ്ധാത്മാവിനാല്‍ പിന്‍ബലം കിട്ടുന്ന ശിഷ്യന്മാര്‍ (Acts 2:4)
- പരിശുദ്ധാത്മാവിനാല്‍  നയിക്കപ്പെടുന്ന സഭ (Acts 9:31)

ഇതേ സന്ദര്‍ഭങ്ങളില്‍ ഖുറാനിലും ഏതോ ഒരു  പരിശുദ്ധാത്മാവിന്റെ സാന്നിധ്യം സമാന്തരമായി പറയുന്നത് കാണാം.

- മറിയത്തില്‍ ഊതിയത് ആരാണ്?
 അല്ലാഹുവിന്റെ  ആത്മചൈതന്യത്തില്‍ നിന്നു ഊതുകയുണ്ടായി. 66:12

- ഈസായുടെ അനുയായികള്‍ക്ക് അല്ലാഹു  പിന്‍ബലം നല്‍കി എന്ന് പറയുന്നു. സൂറാ.61:14. പക്ഷെ  എങ്ങിനെ എന്ന്  വ്യക്തമല്ല.


... എന്നിട്ട്‌ വിശ്വസിച്ചവര്‍ക്ക്‌ അവരുടെ ശത്രുവിനെതിരില്‍ നാം പിന്‍ബലം നല്‍കുകയും അങ്ങനെ അവര്‍ മികവുറ്റവരായിത്തീരുകയും ചെയ്തു.

- പക്ഷെ മുഹമ്മദിന്റെ അനുയായികള്‍ക്ക് അല്ലാഹു പിന്‍ബലം നല്‍കുന്നത് എങ്ങിനെ എന്ന് 58:22 ല്‍ കാണാം.   അത് പ്രകാരം തന്നെയായിരിക്കും ഈസായുടെ അനുയായികള്‍ക്ക് പിന്‍ബലം നല്‍കുക എന്ന് ന്യായമായും കരുതാം.

58:22 ... അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട്‌ അവന്‍ അവര്‍ക്ക്‌ പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. ....

എന്താണ് ഇതില്‍ പറഞ്ഞിരിക്കുന്ന ആത്മചൈതന്യം. അതാണ്‌ ചോദ്യം!

ഉത്തരം ജിബ്രിയില്‍ / മികാഈല്‍ എന്നാണോ ?
ഒരു മലക്ക് വന്നു എന്ന് പറഞ്ഞതിനാണല്ലോ മുഹമ്മദിനെ പ്രവാചക സ്ഥാനത്തേക്ക് ഉയിര്തിയത്‌. അപ്പോള്‍ പിന്നെ ഏതെങ്കിലും മലക്ക് മുഹമ്മദിന്റെ അനുയായികളുടെ അടുത്തേക്ക് വന്നാല്‍ അവരും പ്രവാചകര്‍ ആകില്ലേ?

ഏതാണ് 58:22 പറഞ്ഞ അല്ലാഹുവില്‍ നിന്നുള്ള  ആത്മചൈതന്യം എന്താണ്?
അതിന്റെ പ്രത്യേകത വച്ച് നോക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന പരിശുദ്ധാത്മാവുമായി സാമ്യം കാണുന്നു.
അല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ അറിയാന്‍ താത്പര്യപ്പെടുന്നു.

Sunday, March 23, 2014

അല്ലാഹുവിന്റെ സൂര്യന്റെ നീന്തല്‍



36:40 സൂര്യന്‌ ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ്‌ പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ( നിശ്ചിത ) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.

വായുവില്‍ കൂടി സൂര്യനും ചന്ദ്രനും "നീന്തുന്നു" ! ഖുറാനില്‍ ഇത് വായിച്ചപ്പോള്‍ മുഹമ്മദിന്റെ കവി സങ്കല്പം അപാരം എന്നാണു വിചാരിച്ചത്.  പക്ഷെ, കൂടുതല്‍ ഹദീസുകളും ഖുറാനും ബന്ധപ്പെടുത്തി വായിച്ചപ്പോള്‍ സൂര്യന്‍ വെള്ളത്തില്‍ കൂടി  നീന്തുന്നു എന്ന് തന്നെയാണ് "അല്ലാഹു"  ഉദ്ദേശിച്ചത് എന്നാണ് എന്റെ നിഗമനം. കാരണം ഞാന്‍ പറയാം.

2:115 കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്‍റെത്‌ തന്നെയാകുന്നു. നിങ്ങള്‍ എവിടേക്ക്‌ തിരിഞ്ഞ്‌ നിന്ന്‌ പ്രാര്‍ത്ഥിച്ചാലും അവിടെ അല്ലാഹുവിന്‍റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്‍വ്വജ്ഞനുമാകുന്നു.

 എവിടെ തിരിഞ്ഞാലും നിന്റെ അല്ലാഹുവിന്റെ മുഖം ഉണ്ടായിരിക്കണം എങ്കില്‍ അല്ലാഹു എല്ലായിടത്തും ഉണ്ടാവണ്ടേ? പക്ഷെ  അല്ലാഹുവിന്റെ സിംഹാസാഹനത്തെ പറ്റി മുഹമ്മദു  (സോറി , മുസ്ലീമുകളുടെ ദൃഷ്ടിയില്‍ അല്ലാഹു ) പറഞ്ഞത് കാണുക. അത് ജലത്തിന്റെ മുകളിലാണ്. അത് അലങ്കാരം ആണെന്ന് പല മുസ്ലീമുകളും പറയുന്നു. അല്ല. വാചികാര്‍ത്ഥത്തില്‍ തന്നെ അത് അങ്ങിനെയാണ് എന്ന്ഖുറാനില്‍ നിന്നും മനസിലാക്കാം.



57:4 ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിച്ചവനാണ്‌ അവന്‍. പിന്നീട്‌ അവന്‍ സിംഹാസനസ്ഥനായി.

11:7 ആറുദിവസങ്ങളിലായി ( അഥവാ ഘട്ടങ്ങളിലായി ) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ അവനത്രെ. അവന്‍റെ അര്‍ശ്‌ ( സിംഹാസനം ) വെള്ളത്തിന്‍മേലായിരുന്നു.


എവിടെ തിരിഞ്ഞാലും അല്ലാഹു ഉണ്ട്. പക്ഷെ അല്ലാഹുവിന്റെ സിംഹാസനം എവിടെ ? വെള്ളത്തിന്റെ മുകളിലാണ് അല്ലാഹുവിന്റെ സിംഹാസനം. അപ്പോള്‍ അതിന്റെ അടിയിലേക്ക് പോകണമെങ്കില്‍ വെള്ളത്തില്‍ താഴെണ്ടേ ?

Bukhari Book 54, Number 421:
Narrated Abu Dharr:
The Prophet asked me at sunset, "Do you know where the sun goes (at the time of sunset)?" I replied, "Allah and His Apostle know better." He said, "It goes (i.e. travels) till it prostrates Itself underneath the Throne and takes the permission to rise again, and it is permitted....

ദേ, കണ്ടല്ലോ. സൂര്യന്‍ സിംഹാസനത്തിന്റെ അടിയിലേക്ക് പോകുന്നു. എങ്ങിനെ? വെള്ളത്തില്‍ താഴ്ന്നു കൊണ്ട്.


18:86 അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത്‌ ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ്‌ പോകുന്നതായി അദ്ദേഹം കണ്ടു.

- അല്ലാഹുവിന്റെ സിംഹാസനം വെള്ളത്തിന്റെ മുകളില്‍.
- സൂര്യന്‍ അസ്തമിക്കുന്നത് വെള്ളത്തില്‍.
- അസ്തമിക്കുമ്പോള്‍ സൂര്യന്‍ അല്ലാഹുവിന്റെ സിംഹാസനത്തിന്റെ അടിയിലേക്ക് പോകുന്നു.


അപ്പോള്‍ പിന്നെ സിംഹസനതിന്റെ അടിയിലേക്ക് സൂര്യന്‍ അസ്തമിക്കുന്ന സമയം പോകണം എങ്കില്‍ അത് എങ്ങിനെ ആലങ്കാരികം ആകും ?  ഖുറാന്‍ ഉദ്ദേശിച്ചത് സൂര്യന്‍ വെള്ളത്തിന്റെ ഉള്ളിലേക്ക് പോകുന്നു എന്ന് തന്നെയാണ് ഖുറാന്‍/ഹദീസ് സൂക്തങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെമനസിലാകുന്നില്ലേ?

ഹദീസില്‍ തന്നെ പറയുന്നുണ്ട്. പിറ്റേ ദിവസം ഉദിക്കാന്‍ അനുവാദം ചോദിക്കും. അതിനു അനുവാദം കൊടുക്കും. അതുവരെ അത് സിംഹാസനത്തിന്റെ അടിയില്‍ വെള്ളത്തില്‍ തന്നെയായിരിക്കും.

ഇനി ആദ്യത്തെ സൂക്തം ഒന്ന് കൂടി വായിക്കുക.

36:40 സൂര്യന്‌ ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ്‌ പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ( നിശ്ചിത ) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.

ഇപ്പോള്‍ മനസിലായോ ആ നീന്തല്‍ എവിടെയാണ് എന്ന്? രാത്രി സൂര്യന്‍ വെള്ളത്തില്‍ ആയിരിക്കുമ്പോള്‍ ചന്ദ്രന്‍ വെളിച്ചം തരുന്നു.  അവര്‍ എങ്ങിനെ പരസ്പരം മറി കടക്കും?



ഉറുമ്പുകളിലും അല്ലാഹുവിന്റെ പ്രവാചകര്‍ ഉണ്ടോ?



ഒരു ഖുറാന്‍ സൂക്തം കൊടുക്കുന്നു.

ഖുര്‍ആന്‍ 27:17 സുലൈമാന്ന്‌ വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്‍റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ അവരതാ ക്രമപ്രകാരം നിര്‍ത്തപ്പെടുന്നു. 18 അങ്ങനെ അവര്‍ ഉറുമ്പിന്‍ താഴ്‌വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ്‌ പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്‍റെ സൈന്യങ്ങളും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ.19 അപ്പോള്‍ അതിന്‍റെ വാക്ക്‌ കേട്ട്‌ അദ്ദേഹം നന്നായൊന്ന്‌ പുഞ്ചിരിച്ചു. ...

ഉറുമ്പുകള്‍ പരസ്പരം ആശയവിനിമയം നടത്തുമോ  എന്നതല്ല എന്റെ ചോദ്യം.

സുലൈമാന് ഉറുമ്പുകളുടെ ഭാഷ അറിയാമോ എന്നതല്ല എന്റെ ചോദ്യം.

ഉറുമ്പുകള്‍ക്ക് മനുഷ്യരുടെ ഭാഷ അറിയാമോ? ഉറുമ്പുകള്‍ക്ക് മനുഷ്യരുടെ പേരുകള്‍ അറിയാമോ?  സുലൈമാന്റെ സൈന്യമാണ്‌ എന്ന് എങ്ങിനെ ഉറുമ്പുകള്‍ തിരിച്ചറിഞ്ഞു? അത് അല്ലാഹു ഉറുമ്പിനു വെളിപ്പെടുത്തി കൊടുത്തതാണോ? ആ ഉറുമ്പ്‌ അല്ലാഹുവിന്റെ പ്രവാചകന്‍ ആണോ?